22 December Sunday

മാലിപ്പുറം മൈതാന 
നവീകരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024


വൈപ്പിൻ
എളങ്കുന്നപ്പുഴ പഞ്ചായത്തിലെ മാലിപ്പുറം മൈതാനം ആധുനികനിലവാരത്തിൽ നവീകരിക്കുന്നതിന് തുടക്കമായി. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർമാണം ഉദ്ഘാടനം ചെയ്തു. കളിസ്ഥലം ഒരുക്കുന്നതിനുപുറമെ, ഓപ്പൺ സ്റ്റേജ്, അതിർത്തിമതിൽ, സൗന്ദര്യവൽക്കരണവും മൈതാന വികസന പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് എംഎൽഎ പറഞ്ഞു. മണ്ഡലം ആസ്തിവികസനപദ്ധതിയിൽ 99.4 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം.

ഹാർബർ എൻജിനിയറിങ് വിഭാഗം മുനമ്പം എക്സിക്യൂട്ടീവ് എൻജിനിയർക്കാണ് പദ്ധതിയുടെ നിർവഹണച്ചുമതല.  പഞ്ചായത്ത്‌ പ്രസിഡന്റ് രസികല പ്രിയരാജ് അധ്യക്ഷയായി. വാർഡ് അംഗം വോൾഗ തെരേസ, ഹാർബർ എൻജിനിയറിങ് അസി. എക്സിക്യൂട്ടീവ് എൻജിനിയർ എം കെ സജീവൻ, കൊച്ചി താലൂക്ക് തഹസിൽദാർ സുനിത ജേക്കബ് എന്നിവർ സംസാരിച്ചു. മൈതാന നവീകരണത്തിന്‌ സ്ഥലത്തിന്റെ ഉടമസ്ഥത താൽക്കാലികമായി ഹാർബർ എൻജിനിയറിങ്ങിന്‌ കൈമാറുന്ന രേഖ എം കെ സജീവന് വില്ലേജ് ഓഫീസർ പി ടി പാട്രിക് കൈമാറി. പഞ്ചായത്തിലെ ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

മണ്ഡലത്തിലെ മൂന്നാമത്തെ കളിസ്ഥലമാണ് ഉന്നതനിലവാരത്തിൽ ആധുനികവൽക്കരണത്തിന്‌ സജ്ജമാകുന്നത്. ഞാറക്കൽ ജയ്ഹിന്ദ് മൈതാന വികസനത്തിന് ഒരുകോടി രൂപ സർക്കാർ അനുവദിച്ചപ്പോൾ പള്ളിപ്പുറം കച്ചേരിപ്പടി മൈതാനത്തിന്‌ 1.15 കോടി രൂപ എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top