15 November Friday

വലിച്ചെറിയേണ്ട... 
‘ഇരിപ്പിടമൊരുക്കാം'

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024


മട്ടാഞ്ചേരി
ഉപയോ​ഗശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് അതുപയോഗിച്ച് പൊതുസ്ഥലത്ത് ഇരിപ്പിടങ്ങളൊരുക്കുകയാണ് ആസിയഭായ് ഹയർ സെക്കന്‍ഡറി സ്കൂള്‍ വിദ്യാർഥികൾ. നാടിന്, വിദ്യാര്‍ഥികളുടെ ശിശുദിന സമ്മാനമെന്നനിലയില്‍ ഫോർട്ട്‌ കൊച്ചി സെ​ന്റ് ഫ്രാൻസിസ് ദേവാലയത്തിനുസമീപമാണ് "ബോട്ടിൽ ടു ബഞ്ച്' എന്ന കുപ്പിയിരിപ്പിടം ഒരുക്കിയിരിക്കുന്നത്. 148 പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോ​ഗിച്ചാണ് ഇതു നിര്‍മിച്ചത്. ഇരിപ്പിടം ചായംപൂശി മനോഹരമാക്കിയിട്ടുമുണ്ട്.
സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്, ജംഇയ്യത്തു യൂത്ത് ക്ലബ് കേരള, ജൂനിയർ റെഡ് ക്രോസ് വിദ്യാര്‍ഥികളാണ് ഇരിപ്പിടം നിര്‍മാണത്തിനുപിന്നില്‍. ഡെപ്യൂട്ടി മേയർ കെ എ അൻസിയ, കൗൺസിലർ ആ​ന്റണി കുരീത്തറ എന്നിവർ ചേർന്ന് ഇരിപ്പിടം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജൂഡി ജോസഫ് അധ്യക്ഷയായി. വാസിഫ യാസിർ, ഡോ. മുഹമ്മദ്‌ ഷഫീക്, മിർസാദ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top