22 December Sunday

കൊച്ചി കണ്ടുമടങ്ങി ‘ആന്തം ഓഫ് ദി സീസ്’

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

"റോയൽ കരീബിയൻ ആന്തം ഓഫ് സീസ്" സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടയിൽ കൊച്ചി തുറമുഖത്ത്
എത്തിയപ്പോൾ. ഫോട്ടോ / സുനോജ് നൈനാൻ മാത്യു


കൊച്ചി
അമേരിക്കന്‍ ആഡംബര കപ്പലായ  ‘ആന്തം ഓഫ് ദി സീസ്'അയ്യായിരത്തോളം യാത്രക്കാരുമായി കൊച്ചിയിലെത്തി. റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ യുഎഇയില്‍നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് വ്യാഴം പുലര്‍ച്ചെ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്. ഒരു പകല്‍ മുഴുവന്‍ കൊച്ചിയില്‍ തങ്ങിയ കപ്പലിലെ യാത്രക്കാര്‍ ആലപ്പുഴയിലെയും കൊച്ചിയിലെയും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. 1500 ജീവനക്കാരും കപ്പലിലുണ്ടായിരുന്നു. 

1141 അടി നീളവും 136 അടി വീതിയും 93 മീറ്റർ ഉയരവും 16 നിലകളിലായി രണ്ടായിരത്തോളം മുറികളുമുള്ള കപ്പലില്‍ നീന്തൽക്കുളങ്ങള്‍, റസ്റ്റോറന്റുകള്‍, ബാസ്കറ്റ്ബോൾ കോർട്ട് തുടങ്ങിയവയുമുണ്ട്. കപ്പലിന്റെ കൊച്ചിയിലെ ആദ്യ സന്ദര്‍ശനമാണ്. കപ്പലിനുള്ളിൽ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ സംസ്ഥാന സർക്കാർ പ്രതിനിധികൾ പങ്കെടുത്തു. കപ്പല്‍ രാത്രി സിംഗപ്പൂരിലേക്ക് പോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top