01 September Sunday

സ്മൃതി സാംസ്കാരികോത്സവം ; കുറ്റിപ്പുഴ കൃഷ്ണപിള്ളയെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 16, 2023


നെടുമ്പാശേരി
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സ്മൃതി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കുന്നുകരയിൽ കുറ്റിപ്പുഴ കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള പ്രദേശങ്ങളിലെ മൺമറഞ്ഞുപോയ മഹത്‌വ്യക്തികളുടെ സ്മരണ പുതുക്കുന്നതിനായാണ് സ്മൃതി സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്. കേരള ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ വി കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സിനിമാനിരൂപണത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഡോ. എം ആർ രാജേഷിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി വി പ്രദീഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ ഷെറുബി സെലസ്റ്റീന, ഷബീർ അലി, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ്‌ സൈന ബാബു, സി എം വർഗീസ്, വി ടി സലീഷ്, താര സജീവ് തുടങ്ങിയവർ പങ്കെടുത്തു. വജ്രജൂബിലി ഫെലോഷിപ് കലാകാരി ദിവ്യശ്രീ ഭരതനാട്യം അവതരിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top