28 December Saturday

ഓടിക്കൊണ്ടിരുന്ന വാഹനങ്ങളിലേക്ക് 
മരം ഒടിഞ്ഞുവീണു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024


അങ്കമാലി
കറുകുറ്റി–--പാലിശേരി റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് തേക്ക്‌ ഒടിഞ്ഞുവീണു. അങ്കമാലിയിൽനിന്ന് പാലിശേരിയിലേക്ക് കാലിത്തീറ്റ കേറ്റിവന്ന മിനിലോറിയിലും മുന്നിൽപ്പോയ മിനിലോറിയിലുമാണ് മരം ഒടിഞ്ഞുവീണത്. രണ്ടുവാഹനത്തിനും കേടുപാട് സംഭവിച്ചു. ഡ്രൈവർമാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ്‌ ലതിക ശശികുമാറും സ്ഥിരംസമിതി അധ്യക്ഷൻ കെ പി അയ്യപ്പനും സ്ഥലത്തെത്തി അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി മരം വെട്ടിമാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top