26 December Thursday

പകർച്ചവ്യാധി ജാഗ്രതയുമായി 
ഏലൂർ നഗരസഭ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024


കളമശേരി
മഴക്കാലത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ഏലൂർ നഗരസഭ അടിയന്തരയോഗം ചേർന്നു. ചെയർമാൻ എ ഡി സുജിൽ അധ്യക്ഷനായി. വാർഡുകളിലെ നിലവിലെ സ്ഥിതി ആശാപ്രവർത്തകരും കൗൺസിലർമാരും അറിയിച്ചു. ഡെങ്കിപ്പനിയുണ്ടായ പ്രദേശങ്ങളിൽ ഫോഗിങ് ശക്തമാക്കാൻ തീരുമാനിച്ചു.
മേഖല അടിസ്ഥാനത്തിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തും. അതിഥിത്തൊഴിലാളികളുടെ ക്യാമ്പുകളിൽ ആരോഗ്യ സ്ക്വാഡ് നിരന്തര പരിശോധന നടത്തും. വ്യവസായസ്ഥാപനങ്ങളിലും ക്വാർട്ടേഴ്സുകളിലും ഹോട്ടലുകളിലും കാന്റീനുകളിലും പരിശോധനയുണ്ടാകും. നഗരസഭാ സെക്രട്ടറി പി ബി കൃഷ്ണകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ സജിമോൻ കെ വർഗീസ്, മെഡിക്കൽ ഓഫീസർ സബിത പടിക്കൽ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top