27 December Friday

മീനാക്ഷി അമ്മയെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024


കൊച്ചി
നൂറുവയസ്സ് തികഞ്ഞ മീനാക്ഷി അമ്മയെ മേയർ എം അനിൽകുമാർ ആദരിച്ചു. തേവര ഫെറിയിൽ കാട്ടുമ്പുറത്തുവീട്ടിൽ മീനാക്ഷി അമ്മയെയാണ് മേയർ വീട്ടിലെത്തി ഷാളണിയിച്ച് ആദരിച്ചത്. നാലു തലമുറയെ നേരിൽ കണ്ട മീനാക്ഷി അമ്മ, മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പമാണ് താമസം. ഓർമയ്‌ക്ക് ഇപ്പോഴും ഒരു പ്രശ്‌നവുമില്ല. വഞ്ചിപ്പാട്ട് നല്ല ഈണത്തിൽ പാടുന്നുണ്ട്. മീനാക്ഷി അമ്മയ്ക്ക് മേയർ ആയുരാരോഗ്യസൗഖ്യം നേർന്നു. നഗരസഭയുടെ ആദരം ഏറ്റുവാങ്ങിയതിൽ അതിയായ സന്തോഷമുണ്ടെന്ന്‌ മീനാക്ഷി അമ്മ പറഞ്ഞു. ഡിവിഷൻ കൗൺസിലർ പി ആർ റെനീഷ്, എലിസബത്ത് ഇടിക്കുള, സി സി പത്മനാഭൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top