05 November Tuesday

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024


കൊച്ചി : എറണാകുളം ജില്ലാ പഞ്ചായത്ത്‌, ജില്ലാ ഹോമിയോ ആശുപത്രി, കേരള സർക്കാർ ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ   തേവര ഗവർമെൻ്റ് ഓൾഡ് ഏജ്  ഹോമിൽ  വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. എറണാകുളം ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ശ്രീ എം ജെ ജോമിയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ   ടി ജെ വിനോദ് എം എൽ എ ഉൽഘാടനം നിർവഹിച്ചു.

കൊച്ചി കോർപറേഷൻ വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി ആർ റെനിഷ് സ്വാഗതവും ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ ശ്രീവിദ്യ എസ് പദ്ധതി വിശദീകരണവും നടത്തി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ എൽസി ജോർജ്, സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ അലി അക്ബർ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ: ജയകൃഷ്ണൻ കെ വി പി, ഓൾഡ് ഏജ് ഹോം പ്രതിനിധി എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. ജില്ലാ ആശുപത്രി റെസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ : സ്മിത ആർ മേനോൻ ചടങ്ങിന് നന്ദി പറഞ്ഞു. ഡോ :  ദിവ്യശ്രീ ( NHM മെഡിക്കൽ ഓഫീസർ ) ഡോ: രേഷ്മ പി ( NAM മെഡിക്കൽ ഓഫീസർ ) എന്നിവർ ക്യാമ്പിൽ വയോജനങ്ങളെ പരിശോധിച്ച് മരുന്ന് നൽകി. യോഗ ട്രൈനെർ മിനി കെ കെ യോഗ പരിശീലനവും , സൗജന്യ രക്ത പരിശോധനയും ,നടത്തി. ഉമൈബ ഫർഹാന ( ഫർമസിസ്റ് ) സുറുമി ( ലാബ് ടെക്നിഷ്യൻ ) മധു  കെ ( നഴ്സിംഗ് അസിസ്റ്റന്റ് ) മാത്യൂസ് ജേക്കബ് ( ഡ്രൈവർ ) എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്ക്  മെഡിക്കൽ ക്യാമ്പും നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top