23 December Monday

ഗതാഗതക്കുരുക്കിന് പരിഹാരം 
വേണമെന്ന്‌ ബസ്‌ ഉടമകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024


അങ്കമാലി
അങ്കമാലിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയെടുത്ത തീരുമാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കണമെന്ന്‌ ആവശ്യം. ഓണക്കാലത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ സംഘടനാ ഭാരവാഹികളും യോഗം ചേർന്നതൊഴികെ തുടർനടപടികൾ ഉണ്ടായിട്ടില്ല.

ദേശീയപാതയിൽ പട്ടണത്തിലെ ഏറ്റവും പ്രധാന ബസ്‌ സ്‌റ്റോപ്പായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻവശത്താണ് ഏറ്റവും അധികം വാഹനങ്ങൾ നിർത്തിയിടുന്നത്‌. ഇവിടെ റോഡിലേക്ക്‌ തള്ളിനിന്നിരുന്ന കാത്തുനിൽപ്പുകേന്ദ്രം മാസങ്ങൾക്കുമുമ്പ് പൊളിച്ചുമാറ്റിയെങ്കിലും അനധികൃത പാർക്കിങ് തടഞ്ഞില്ല. ഇതോടെ ബസുകൾക്ക് റോഡിൽത്തന്നെ നിർത്തേണ്ടിവരുന്നു.

നിരവധി നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ലംഘിക്കുന്നവർക്കെതിരെ നടപടിയില്ല.  ബസ്‌ സ്‌റ്റോപ്പിൽ ആഴമുള്ള കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നുമുണ്ട്‌. നടപ്പാത തടസ്സപ്പെടുത്തിയുള്ള പാർക്കിങ്ങും പട്ടണത്തിൽ വ്യാപകമാണ്‌. ഗതാഗതപ്രശ്നങ്ങൾക്ക് അടിയന്തരപരിഹാരം കാണണമെന്ന് അങ്കമാലി മേഖലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ എ പി ജിബിയും സെക്രട്ടറി ബി ഒ ഡേവിസും ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top