21 December Saturday

യുവാവിനെ ആക്രമിച്ച കേസിൽ 4 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024


പറവൂർ
യുവാവിനെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച കേസിൽ നാല് പ്രതികളെ പറവൂർ പൊലീസ് അറസ്റ്റ്‌ ചെയ്തു. വള്ളുവള്ളി തൂശംമുട്ടത്ത് വടക്കേതിൽ ഉത്സവ് റേയസ് (19), കൊങ്ങോർപ്പിള്ളി ഗോകുൽ നിവാസിൽ കാർത്തിക് ഗണേഷ് (19), കൂനമ്മാവ് പഴമ്പിള്ളി എടക്കൂട്ടത്തിൽ ആൽബിൻ ജോസ് (20), വള്ളുവള്ളി കാച്ചാനിക്കോടത്ത് ആകാശ് മോഹനൻ (21) എന്നിവരാണ്‌ പിടിയിലായത്‌.

ഒക്ടോബർ 25ന്‌ രാത്രി എട്ടിന് കൊച്ചാലിന് വടക്കുഭാഗത്ത് ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്തുവച്ചാണ് കൊച്ചാൽ പുനത്തിൽ ആന്റണി ലിജിനെ (38) പ്രതികൾ ആക്രമിച്ചത്. മാലോത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ആന്റണി പെൺസുഹൃത്തുമൊത്ത്‌ കാറിൽ ഇരിക്കുമ്പോൾ പ്രതികൾ സംഘം ചേർന്നെത്തി ചോദ്യം ചെയ്യുകയും കാറിന്റെ ഡോർ തുറന്ന് താക്കോൽ ഊരിയെടുക്കുകയുംചെയ്തു. ശേഷം ബൈക്കിൽ തിരിച്ചുപോയ പ്രതികൾ വീണ്ടും വന്നപ്പോൾ കാറിന്റെ താക്കോൽ ആന്റണി ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലി ഇരുകൂട്ടരും വാക്കുതർക്കമുണ്ടാകുകയും പ്രതികളിലൊരാൾ പുറകിൽനിന്ന് ആന്റണിയുടെ തലയ്ക്ക്‌ അടിക്കുകയുമായിരുന്നു.

ബോധരഹിതനായ ആന്റണിയെ പ്രതികൾ ക്രൂരമായി മർദിച്ചു. മൂക്കിൽ ഇടിച്ചതിനെത്തുടർന്ന് എല്ലിന് പൊട്ടലും തലയ്‌ക്കും കഴുത്തിനും പരിക്കേൽക്കുകയും ചെയ്തു. പറവൂർ താലൂക്ക് ഗവ. ആശുപത്രിയിലും പിന്നീട് എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും ചികിത്സ തേടി. മൂക്കിന് ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്. ഒളിവിൽപ്പോയ പ്രതികളെ ഇൻസ്പെക്ടർ ഷോജോ വർഗീസിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top