16 November Saturday

ജ്വലിച്ചു പോരാട്ട സ്‌മരണകൾ, ഉയർന്നു ചെങ്കൊടി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024


കൊച്ചി/കവളങ്ങാട്‌
പോരാട്ടങ്ങളുടെ, രക്തസാക്ഷികളുടെ ധീര സ്‌മരണകൾ ജ്വലിച്ച സന്ധ്യയിൽ സിപിഐ എം എറണാകുളം, കവളങ്ങാട്‌ ഏരിയ സമ്മേളനങ്ങൾക്ക്‌ ചെങ്കൊടി ഉയർന്നു.  കെ വി മനോജ് നയിച്ച എറണാകുളം ഏരിയ സമ്മേളന പതാകജാഥ മുളവുകാട് പോൾസൺ രക്തസാക്ഷിമണ്ഡപത്തിൽ ജില്ലാ കമ്മിറ്റി അംഗം പി എൻ സീനുലാൽ ഉദ്ഘാടനം ചെയ്തു. വി വി പ്രവീൺ ക്യാപ്റ്റനായ കൊടിമരജാഥ ചേരാനല്ലൂർ മോഹനൻ, ബഷീർ രക്തസാക്ഷിമണ്ഡപത്തിൽ ഏരിയ സെക്രട്ടറി സി മണി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലെ  സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജാഥകൾ പനമ്പള്ളിനഗറിൽ സംഗമിച്ചു. തുടർന്ന്‌ റെഡ് വളന്റിയർ മാർച്ചിന്റെ അകമ്പടിയോടെ പ്രതിനിധി സമ്മേളനവേദിയായ എം എം ലോറൻസ് നഗറി (പനമ്പിള്ളിനഗർ റോട്ടറി ക്ലബ്)ലെത്തി. പതാക എൻ സതീഷും കൊടിമരം പി ആർ റെനീഷും ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം അനിൽകുമാർ റെഡ് വളന്റിയർമാരുടെ അഭിവാദ്യം സ്വീകരിച്ചു. ശനി രാവിലെ 10ന്‌ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യും. 154 പ്രതിനിധികൾ പങ്കെടുക്കും. 

കവളങ്ങാട് ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയായ സീതാറാം യെച്ചൂരി നഗറി (അടിവാട് പഞ്ചായത്ത് മിനി സ്റ്റേഡിയം)ൽ സംഘാടകസമിതി ചെയർമാൻ എം എം ബക്കർ പതാക ഉയർത്തി. നേര്യമംഗലത്ത്‌ കെ കെ പത്മനാഭൻ സ്മൃതിമണ്ഡപത്തിൽനിന്ന്‌ ആരംഭിച്ച എ എ അൻഷാദ് ക്യാപ്റ്റനായ പതാകജാഥ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ആർ അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. മനോജ് നാരായണൻ ക്യാപ്റ്റനായ കൊടിമരജാഥ വാരപ്പെട്ടി പി കെ കരുണാകരൻ സ്മൃതിമണ്ഡപത്തിൽ  കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി ഉദ്‌ഘാടനം ചെയ്‌തു.  ഇരുജാഥകളും അടിവാട് ടൗണിൽ സംഗമിച്ച് പൊതുസമ്മേളന നഗറിലേക്കെത്തി. കോരിച്ചൊരിയുന്ന മഴയെയും അവഗണിച്ച് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. 

പ്രതിനിധി സമ്മേളനം ശനി രാവിലെ ഒമ്പതിന് കോടിയേരി ബാലകൃഷ്‌ണൻ നഗറി (അടിവാട് ടി ആൻഡ്‌ എം ഹാൾ)ൽ സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി ഉദ്ഘാടനം ചെയ്യും. 100 പ്രതിനിധികൾ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top