08 September Sunday

കളമശേരി മാർക്കറ്റിന്റെ ശോച്യാവസ്ഥ; മൂക്കുപൊത്തി നാട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

നോർത്ത് കളമശേരി മാർക്കറ്റ് സിപിഐ എം നേതാക്കൾ സന്ദർശിക്കുന്നു


കളമശേരി
നോർത്ത് കളമശേരിയിൽ നഗരസഭയുടെ അധീനതയിലുള്ള മാർക്കറ്റ് ശോച്യാവസ്ഥയിൽ. നവീകരണത്തിന്റെ ഭാഗമായി 14 ലക്ഷം രൂപ ചെലവിൽ നിർമിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ്‌ പ്രവർത്തിക്കാതായതോടെ ചോരയും മാംസാവശിഷ്ടവുമടങ്ങിയ വെള്ളം നേരിട്ട് പെരിയാറിലേക്ക്‌ ഒഴുകുകയാണ്.

മാർക്കറ്റിലേക്ക് ദുർഗന്ധംകൊണ്ട് ആളുകൾ വരാൻ മടിക്കുന്ന അവസ്ഥയാണ്. പൊട്ടിപ്പൊളിഞ്ഞ തറയോടുകളിൽ ചവിട്ടിയാൽ അഴുക്കുവെള്ളം തെറിച്ച് ചാടും. കച്ചവടം കുറഞ്ഞതിനാൽ ഇതിനകം നിരവധി കടകൾ അടച്ചുപൂട്ടി. മുൻ യുഡിഎഫ്‌ കൗൺസിലിന്റെ കാലത്ത് മാർക്കറ്റ് നവീകരണത്തിന് കരാർ ഒപ്പിട്ടിരുന്നു. യുഡിഎഫ്‌ ഘടകകക്ഷിയായ മുസ്ലിംലീഗിന്റെ നേതാവാണ്‌ കരാറെടുത്തത്‌. എന്നാൽ, നവീകരണം നടത്തിയില്ല. കരാറുകാരനെതിരെ നടപടിയെടുക്കാനും നഗരസഭ തയ്യാറായില്ല. സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസിന്റെ നേതൃത്വത്തിൽ നേതാക്കൾ മാർക്കറ്റ് സന്ദർശിച്ചു. വി എ സക്കീർ ഹുസൈൻ, എ എം യൂസഫ്, ടി ടി രതീഷ്, എൻ രവി, പി എം സാദിക്ക്, സുമേഷ് പത്മൻ തുടങ്ങിയവർ ഒപ്പമെത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top