10 September Tuesday
കുന്നുകര ‘പാപ്പിലിയോ’ 
ഓണത്തിനുണ്ടാകും

ഓണക്കോടിയെടുക്കാം ; മനം മയക്കും വസ്‌ത്രങ്ങളുമായി ഖാദി

വെബ് ഡെസ്‌ക്‌Updated: Thursday Aug 17, 2023

കലൂർ ഖാദി ഷോറൂമിൽ വിൽപ്പനയ്ക്കെത്തിയ സാരികൾ


കൊച്ചി
മനം മയക്കുന്ന ഓണക്കോടികളുടെ ശേഖരവുമായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്‌. കലൂരിലെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിൽ തുണിത്തരങ്ങളുടെ വൻ ശേഖരമാണ്‌ ഇത്തവണ ഒരുക്കിയിട്ടുള്ളത്‌. സിൽക്ക്–-കോട്ടൺ സാരികളുടെയും റെഡിമെയ്ഡ് ഷർട്ടുകളുടെയും വൻ ശേഖരം നവീകരിച്ച ഷോറൂമിന്റെ രണ്ടാംനിലയിലുണ്ട്‌. ചുരിദാർ മെറ്റീരിയലുകളും ചുരിദാർ ടോപ്പുകളും കുഞ്ഞുടുപ്പുകളും കുർത്തകളുമെല്ലാം ഷോറൂമിൽ എത്തിയിട്ടുണ്ട്‌. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനംവരെ റിബേറ്റുമുണ്ട്‌.

തൊള്ളായിരംമുതൽ 4000 രൂപവരെയാണ്‌ ഷർട്ടുകളുടെ വില. സിൽക്ക്‌ സാരികൾക്ക്‌ 3000 മുതൽ 15,000 വരെ വില നീളുന്നു. കോട്ടൺ സാരികൾക്ക്‌ 1500–-4000 വരെയാണ്‌ വില. പ്രിന്റഡ്‌ സിൽക്ക്‌ സാരികൾക്ക്‌ 3500–-7000 രൂപവരെയും ജ്യൂട്ടിന്‌ 6000–-8500 വരെയും പട്ടുസാരികൾക്ക്‌ 6000–-15000 വരെയും വിലയുണ്ട്‌. ടസർ സിൽക്ക്‌ സാരികൾക്ക്‌ 5500–-9000 വരെ വില നീളുന്നു. ഡുപ്പിയോൺ സിൽക്ക്‌ സാരികൾ 8500 മുതൽ ലഭിക്കും. കിടക്കകൾ, സുഗന്ധവ്യഞ്ജനങ്ങൾ,  സൗന്ദര്യവർധക വസ്തുക്കൾ, മറ്റു ഗ്രാമവ്യവസായ  ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരവും താഴത്തെ നിലയിലുണ്ട്‌. പുതിയ ഫാഷനിലും ആകർഷകമായി ഖാദിവസ്ത്രങ്ങൾ തുന്നുന്നതിനും ഡ്രൈക്ലീൻ  ചെയ്യുന്നതിനുമുള്ള സൗകര്യവും ഷോറൂമിൽ ലഭ്യമാണ്.

കുന്നുകര ‘പാപ്പിലിയോ’ 
ഓണത്തിനുണ്ടാകും
കുന്നുകര ഗ്രാമത്തിന്റെ കൈയൊപ്പുമായി ‘പാപ്പിലിയോ' എന്ന ബ്രാൻഡ്‌ പേരിൽ പുറത്തിറങ്ങിയ ഖാദി ഷർട്ടുകളും ചുരിദാർ ടോപ്പുകളും കുർത്തകളും കുഞ്ഞുടുപ്പുകളും ഓണത്തിന്‌ കലൂരിലെ ഷോറൂമിലെത്തും. കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്‌ കുന്നുകര റെഡിമെയ്ഡ് ഗാർമെന്റ്‌സ്‌ യൂണിറ്റിൽ നിർമിച്ച ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങളാണ്‌ ഉടൻ എത്തുക. ‘പാപ്പിലിയോ' വസ്‌ത്രങ്ങൾ ഓൺലൈൻ വിൽപ്പന പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാർട്ടിലും ഉടൻ ലഭ്യമാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top