23 December Monday

വയനാടിനായി 60 സ്വകാര്യ ബസുകളുടെ സ്‌നേഹയാത്ര

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024


പിറവം
വയനാടിന് കൈത്താങ്ങായി പിറവത്തെ 60 സ്വകാര്യ ബസുകൾ സ്‌നേഹയാത്ര നടത്തി.  ബസുകളുടെ വെള്ളിയാഴ്ചത്തെ മുഴുവൻ കലക്‌ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പിറവം യൂണിറ്റ് നടത്തിയ യാത്ര ഡിവൈഎസ്‌പി വി ടി ഷാജൻ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ അധ്യക്ഷ ജൂലി സാബു അധ്യക്ഷയായി. ഉപാധ്യക്ഷൻ കെ പി സലിം ആദ്യടിക്കറ്റ് സ്വീകരിച്ചു. കൗൺസിലർ തോമസ് മല്ലിപ്പുറം, യൂണിറ്റ് പ്രസിഡന്റ്‌ ഏലിയാസ് നാരേകാട്ട്, സെക്രട്ടറി പി എം സുരേന്ദ്രൻ, പി ബിനീഷ്,  എ ജി സുനിൽ എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top