23 December Monday

കിണറ്റിൽ വീണ 
വൃദ്ധയെ
 രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024


കോതമംഗലം
കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി അഗ്നി രക്ഷാസേന. വാരപ്പെട്ടി ഇന്ദിരാനഗറിൽ കുപ്പാക്കട്ട് കുമാരി തങ്കപ്പനാണ്‌ (65) പരിസരം വൃത്തിയാക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്‌. കോതമംഗലം അഗ്നി രക്ഷാസേനയെത്തി കുമാരിയെ രക്ഷപ്പെടുത്തി പ്രഥമശുശ്രൂഷനൽകി കോതമംഗലം ധർമഗിരി ആശുപത്രിയിൽ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ കെ കെ ബിനോയ്, സിദ്ദീഖ് ഇസ്മയിൽ, പി എം നന്ദുകൃഷ്‌ണൻ, പി കെ നിസ്സാമുദ്ധീൻ, പി കെ ശ്രീജിത്, ബേസിൽ ഷാജി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top