മൂവാറ്റുപുഴ
മൂവാറ്റുപുഴയിൽ വിദ്യാലയങ്ങൾ, സർക്കാർ–-സ്വകാര്യ സ്ഥാപനങ്ങൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, ലൈബ്രറികൾ തുടങ്ങിയ ഇടങ്ങളിൽ ഓണാഘോഷം സംഘടിപ്പിച്ചു. അഗതിമന്ദിരങ്ങളിലും വിവിധ സംഘടനകൾ ഓണം ആഘോഷിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു.
റീലുകളും വടംവലി, കസേരകളി, റൊട്ടികടി തുടങ്ങിയ മത്സരങ്ങളും നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ മാറാടി വില്ലേജ് കമ്മിറ്റി മാറാടിയിലെ സ്നേഹവീട്ടിലെ അമ്മമാർക്കൊപ്പം ഓണം ആഘോഷിച്ചു. പൂക്കളമൊരുക്കി അമ്മമാർക്കൊപ്പം ഓണപ്പാട്ട് പാടി ഓണസദ്യയുണ്ടും ഓണപ്പുടവ നൽകിയുമായിരുന്നു ആഘോഷം.
പിറവം
ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) അരയൻകാവ് യൂണിറ്റ് ഓണാഘോഷത്തിന്റെ ഭാഗമായി മുഴുവൻ തൊഴിലാളികൾക്കും ഓണക്കോടിയും പായസവും വിതരണം ചെയ്തു. ഏരിയ സെക്രട്ടറി ടി എ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ മുരളീധരൻ അധ്യക്ഷനായി. കൂര് സാംസ്കാരികകേന്ദ്രം പബ്ലിക് ലൈബ്രറി ഓണാഘോഷവും ഗ്രന്ഥശാല ദിനാചരണവും നടത്തി. ലൈബ്രറി പ്രസിഡന്റ് ജോബി ജോസഫ് ഗ്രന്ഥശാല പതാക ഉയർത്തി. പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ടോമി ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ പിറവം മേഖലാ കുടുംബസംഗമവും ഓണാഘോഷവും കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എൽ മാഗി ഉദ്ഘാടനം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..