പെരുമ്പാവൂർ
വേങ്ങൂരിനെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച പഞ്ചായത്തായി പ്രഖ്യാപിച്ചു. എല്ലാ വാർഡിലും ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, അങ്കണവാടി അധ്യാപകർ, തൂങ്ങാലി രാജഗിരി കോളേജിലെ വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിൽ സർവേ നടത്തി. തുടർന്ന് ബോധവൽക്കരണ ക്ലാസുകളും പരീക്ഷകളും നടത്തിയശേഷമാണ് പ്രഖ്യാപനം. പഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി സി കൃഷ്ണൻകുട്ടി അധ്യക്ഷനായി. ശ്രീജ ഷിജോ, ഷീബ ചാക്കപ്പൻ, ബിജു പീറ്റർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..