അങ്കമാലി
നഗരസഭ 16–--ാംവാർഡിൽ നായത്തോട് സ്കൂൾ ജങ്‌ഷനിൽനിന്ന് ശിവനാരായണ ക്ഷേത്രത്തിലേക്കുള്ള റോഡിൽ സഹകരണ ബാങ്ക് ശാഖയ്‌ക്കുസമീപം വെള്ളക്കെട്ട് രൂക്ഷം.
ഹയർ സെക്കൻഡറി സ്കൂൾ, ആരാധനാലയങ്ങൾ, വായനശാലകൾ, സഹകരണ ബാങ്ക് എന്നിവിടങ്ങളിലേക്കുള്ള കാൽനടയാത്രികരാണ് ദുരിതം അനുഭവിക്കുന്നതിൽ ഏറെയും. ഒറ്റ മഴ പെയ്താൽ മുട്ടറ്റം വെള്ളത്തിലൂടെ പോകേണ്ടസ്ഥിതിയാണ്. നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ചെങ്കിലും ഫലമുണ്ടായില്ല. പുതുതായി പണികഴിപ്പിച്ച മഹാകവി ജി റോഡിൽ (ചമ്മല റോഡ്) തെരുവുവിളക്ക് ഇല്ലാത്തതിനാൽ രാത്രി ക്രിമിനലുകൾ താവളമാക്കുന്നുവെന്ന ആക്ഷേപമുണ്ട്. ചാക്കിൽ കെട്ടി മാലിന്യം തള്ളുന്നതും പതിവായി. പ്രശ്നങ്ങൾ പരിഹരിക്കാനും റോഡിലൂടെയുള്ള യാത്ര സുരക്ഷിതമാക്കാനും നടപടി നഗരസഭ കൈക്കൊള്ളണമെന്ന് ബ്രാഞ്ച് സെക്രട്ടറി എം എൻ വിശ്വനാഥൻ ആവശ്യപ്പെട്ടു.
വെള്ളക്കെട്ടും യാത്രാദുരിതവും പരിഹരിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തി സിപിഐ എം സ്കൂൾ ജങ്‌ഷൻ ബ്രാഞ്ച് ഞായർ വൈകിട്ട് അഞ്ചിന് പ്രതിഷേധം സംഘടിപ്പിക്കും. ടെമ്പിൾ ചമ്മല റോഡുകളുടെ ആരംഭസ്ഥലത്തായിരിക്കും പ്രതിഷേധം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..