ആലുവ
പമ്പ് ജങ്‌ഷനിലെ ഉദ്യാനപാലകൻ ഓട്ടോഡ്രൈവർ രാജു ഫ്രാൻസിസിനെ പൂച്ചെടികൾ നൽകി അനുമോദിച്ചു. രാജുവിന്റെ ഉദ്യമത്തിന് പ്രോത്സാഹനമായി ചെത്തി, മന്ദാരം, തുളസി എന്നിവയുടെ തൈകൾ നൽകി പൊതുപ്രവർത്തകർ ആനന്ദ് ജോർജ്, പി ജി ജയേന്ദ്രൻ എന്നിവരാണ് അനുമോദിച്ചത്.
പമ്പ് ജങ്‌ഷൻ പരിസരത്ത് മാലിന്യം തള്ളുന്നത് പതിവായപ്പോഴാണ് രാജു ഒറ്റയാൾ പ്രവർത്തനം ആരംഭിച്ചത്. പുലർച്ചെ മൂന്നിന് പത്രവിതരണത്തിന് പോയശേഷമാണ് ഉദ്യാനപാലനം. താൻ നട്ടുവളർത്തിയ പൂച്ചെടികൾക്ക് തന്റെ ഓട്ടോയിൽ വെള്ളം കൊണ്ടുവന്ന് ഒഴിക്കും. പകൽ ഓട്ടം ഇല്ലാത്ത സമയങ്ങളിൽ ചെടികൾ പരിപാലിക്കും. ഭൂരിഭാഗവും പൂച്ചെടികളാണ് നട്ടിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..