കൊച്ചി
വിയറ്റ്‌നാം കോസ്റ്റ് ഗാർഡ് കപ്പൽ സിഎസ്‌ബി 8005 കൊച്ചിയിലെത്തി. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ജില്ലാ കമാൻഡർ ഡിഐജി എൻ രവിയുടെ നേതൃത്വത്തിലുള്ള സംഘം കപ്പലിലുള്ളവരെ സ്വീകരിച്ചു. ഇന്ത്യൻ തീരസംരക്ഷണസേനയുമായി സമുദ്രമേഖലയിലെ പരസ്പരസഹകരണം വർധിപ്പിക്കലാണ് സന്ദർശനലക്ഷ്യം.
സമുദ്രമലിനീകരണ നിയന്ത്രണം, മാരിടൈം സെർച്ച് ആൻഡ് റെസ്‌ക്യു എന്നീ വിഷയങ്ങളിൽ ഇരുസേനകളും ചർച്ച നടത്തും. സേനാ അഭ്യാസപ്രകടനങ്ങളും നടത്തും. 20 വരെയാണ് സന്ദർശനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..