27 December Friday

മൂക്കന്നൂർ പഞ്ചായത്ത് ; ഔദ്യോ​ഗിക വാഹനം ദുരുപയോ​ഗം ചെയ്ത് കോൺഗ്രസ് ഭരണസമിതി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024


അങ്കമാലി
മൂക്കന്നൂർ പഞ്ചായത്തിലെ ബൊലോറൊ ജീപ്പ് നിയമവിരുദ്ധമായി ഭരണകക്ഷിക്കാരുടെ സ്വകാര്യാവശ്യങ്ങൾക്കായി ഉപയോ​ഗിച്ചു. ഇതിന് ചെലവായ ഇന്ധനത്തി​ന്റെ തുകയും പഞ്ചായത്ത് ചെലവില്‍ പാസാക്കി. ഇന്ധന തുക പഞ്ചായത്ത് ചെലവില്‍പ്പെടുത്തരുതെന്ന എൽഡിഎഫ് അംഗങ്ങളുടെ ആവശ്യം പഞ്ചായത്ത് കമ്മിറ്റിയിൽ വോട്ടിനിട്ട് തള്ളി. ഒക്ടോബറില്‍ ഡീസല്‍ അടിച്ച വകയില്‍ 26,530 രൂപയാണ് ഭൂരിപക്ഷത്തി​ന്റെ ബലത്തിൽ പാസാക്കിയെടുത്തത്. ഇതിന്മേൽ സെക്രട്ടറി വിയോജനക്കുറിപ്പ് എഴുതിയിട്ടുണ്ട്.

പഞ്ചായത്തി​ന്റെ വാഹനം കോൺഗ്രസി​ന്റെ പരിപാടികൾക്കും ടൂറിനുവേണ്ടിയും ദുരുപയോഗം ചെയ്തത് ചൂണ്ടിക്കാണിച്ച് എൽഡിഎഫ് അം​ഗങ്ങള്‍ പ്രതിഷേധിച്ചെങ്കിലും ഭരണകക്ഷി അം​ഗങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ല. അനധികൃതമായി ഇന്ധന തുക പാസാക്കിയതിനെതിരെ വകുപ്പുമന്ത്രിക്കും തദ്ദേശസ്വയംഭരണ സെക്രട്ടറിക്കും പരാതി നൽകുമെന്ന് എൽഡിഎഫ് പാർലമെ​ന്ററി പാർടി നേതാവ് പി വി മോഹനൻ അറിയിച്ചു. കോൺഗ്രസ് ഭരണസമിതിയുടെ അഴിമതിക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് സിപിഐ എം ലോക്കൽ കമ്മിറ്റി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top