കാലടി
പിരാരൂരിലെ തലാശേരി കനാൽ ബണ്ട് റോഡിന്റെ കരിങ്കൽഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായി. അഞ്ചുലക്ഷം രൂപ ചെലവഴിച്ച് തൊഴിലുറപ്പ് പ്രവൃത്തിയിൽ ഉൾപ്പെടുത്തി 2022ൽ നിർമിച്ചതാണ് റോഡ്.
റോഡിന്റെ കരിങ്കൽ പാർശ്വഭിത്തി തകര്‍ന്ന് വ്യക്തിയുടെ പറമ്പിൽ വീണുകിടക്കുകയാണ്. ഈ ഭാഗത്തെ 30 മീറ്ററോളം കെട്ട് പൊളിച്ചുപണിയാന്‍ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ തൊഴിലുറപ്പ് ജില്ലാ പ്രോഗ്രാം ഓഫീസർ, ബിഡിഒ എന്നിവർക്ക് പരാതി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..