ആലുവ
എടത്തല പഞ്ചായത്ത് നൊച്ചിമ തടിച്ചാലിമൂല അങ്കണവാടിയെ ശിശുസൗഹൃദ ഹരിത അങ്കണവാടിയായി പ്രഖ്യാപിച്ചു. ചടങ്ങ് എടത്തല പഞ്ചായത്ത് പ്രസിഡന്റ് സി കെ ലിജി ഉദ്ഘാടനംചെയ്ത് പ്രശസ്തിപത്രം കൈമാറി. പഞ്ചായത്ത് അംഗം ഷിബു പള്ളിക്കുടി അധ്യക്ഷനായി. ഐസിഡിഎസ് സൂപ്പർവൈസർ എ എൻ സിജിമോൾ മുഖ്യാതിഥിയായി. അങ്കണവാടി വർക്കർ കെ പി സീനത്ത്, പി എച്ച് ലത്തീഫ്, പി പി അനിൽകുമാർ, കെ കെ ശ്രീഷ, ഇ എം റാഷിദ, പി ഐ സുലോചന എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..