17 December Tuesday

പെരുമ്പാവൂർ ബൈപാസ്‌ : 
ഒന്നാംഘട്ട നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024


പെരുമ്പാവൂർ
പെരുമ്പാവൂർ ബൈപാസിന്റെ ഒന്നാംഘട്ട നിർമാണം പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്‌തു. എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽവന്നശേഷം പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ 41.85 കോടി നിരത്ത് വിഭാഗം പദ്ധതിയും കിഫ്ബി പദ്ധതിയിൽ 12.68 കോടി രൂപയുടെ പദ്ധതിയും പാലം വിഭാഗത്തിൽ 27 കോടി രൂപയുടെ മൂന്നു പദ്ധതികളും പൂർത്തിയായി. 20. 79 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി. 39.12 കോടി രൂപയുടെ നാലു പ്രവൃത്തികൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത്‌ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അതിവേഗപദ്ധതി ആവിഷ്കരിക്കുകയാണെന്നും കിഫ്ബി ഫണ്ട് ഉപയോഗിച്ച് ജങ്ഷൻ നവീകരണപദ്ധതി നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷനായി.

എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ, കലക്ടർ എൻ എസ് കെ ഉമേഷ്, സി എം അബ്ദുൾ കരീം, സാജു പോൾ, ബാബു ജോസഫ്, കെ എം അൻവർ അലി, മനോജ് മൂത്തേടൻ, ശാരദ മോഹൻ എന്നിവർ സംസാരിച്ചു. ബൈപ്പാസിനായി സ്ഥലം വിട്ടുനൽകിയവരെ അനുമോദിച്ചു. കെ എസ് പ്രസാദ് നയിക്കുന്ന മെഗാ ഷോയും അരങ്ങേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top