22 November Friday

സ്ലൂയിസ് ഷട്ടർ വാൽവ് തകർന്നു ; 
ആലുവ പുഴ തോടിന്റെ കരകളിൽ കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024


നെടുമ്പാശേരി
ചാലക്കുടിപ്പുഴയിൽ ജലനിരപ്പുയരുമ്പോൾ പൂവത്തുശേരിയിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക്‌ വെള്ളം കയറുന്നത് തടയുന്നതിനായി സ്ഥാപിച്ച സ്ലൂയിസ് ഷട്ടർ വാൽവ് തകരാറിലായി. ഇതേത്തുടർന്ന് പുഴയിൽനിന്ന് ആലുവ പുഴ തോട്ടിലേക്ക്‌ വെള്ളം കുത്തിയൊലിച്ചെത്തി തോടിന്റെ ഇരുകരകളിലും കൃഷിനാശമുണ്ടായി. ചാലക്കുടിപ്പുഴയിൽ ജലനിരപ്പുയർന്നപ്പോൾ കഴിഞ്ഞദിവസം രാവിലെ ഷട്ടർ അടച്ചെങ്കിലും പുഴയിൽനിന്ന്‌ മലവെള്ളം ആലുവ തോട്ടിലേക്ക് കുത്തിയൊലിച്ചെത്തുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.

അറുപതുവർഷത്തോളം പഴക്കമുള്ള ഷട്ടർ മരപ്പലകകൾകൊണ്ട്‌ ഉണ്ടാക്കിയിട്ടുള്ളതാണ്.പഴകിയ പലകകൾ അടർന്നുപോയതും ഷട്ടറിന്റെ വശങ്ങളിലെ കരിങ്കൽനിർമാണങ്ങൾ തകർന്നതുമാണ് അധികം വെള്ളം തോട്ടിലേക്കെത്താൻ കാരണം. 2018ലെ പ്രളയശേഷമാണ് ഷട്ടറിന് കേടുപാടുണ്ടായത്.

ആലുവ തോടിലെ ജലനിരപ്പിനേക്കാൾ ഉയരത്തിൽ ചാലക്കുടിപ്പുഴയിൽ വെള്ളം ഉയർന്നാൽ സുരക്ഷയുടെ ഭാഗമായി ഉടൻ ഈ ഷട്ടർ അടയ്‌ക്കുകയാണ് പതിവ്.
ഷട്ടർ അടച്ചശേഷവും പുഴയിൽനിന്ന്‌ വെള്ളം തോടുവഴി ജനവാസമേഖലകളിലേക്ക് കുത്തിയൊലിച്ചെത്തിയാൽ താഴ്ന്ന പ്രദേശങ്ങൾ വേഗം വെള്ളക്കെട്ടിലാവുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്യും.ഷട്ടറിന്റെ തകരാറ്‌ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ മഴ കനക്കുന്നതോടെ, പൂവത്തുശേരിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുമെന്ന് നാട്ടുകാർ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top