23 December Monday
ജില്ലാ നീന്തല്‍ ചാമ്പ്യന്‍ഷിപ്

രാജഗിരി സ്വിമ്മിങ് അക്കാദമി ചാമ്പ്യന്‍മാര്‍; 
തിളങ്ങി അവന്തികയും ധനുഷും

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

കോതമംഗലം
ജില്ലാ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 339 പോയിന്റ് നേടി കളമശേരി രാജഗിരി സ്വിമ്മിങ് അക്കാദമി ജേതാക്കളായി. 242 പോയിന്റോടെ അങ്കമാലി വിശ്വജ്യോതി സ്വിമ്മിങ് അക്കാദമി രണ്ടാമതെത്തി. 171 പോയി​ന്റുമായി കടവന്ത്ര റീജണൽ സ്പോർട്‌സ് സെ​ന്റര്‍ മൂന്നാമതെത്തി.


കോതമംഗലം എംഎ കോളേജ് നീന്തൽക്കുളത്തിലാണ് ജില്ലാ അക്വാട്ടിക് അസോസിയേഷൻ മത്സരം സംഘടിപ്പിച്ചത്.


 

പുരുഷവിഭാഗത്തിൽ രാജഗിരി ഒന്നാംസ്ഥാനവും (223), വിശ്വജ്യോതി രണ്ടും (70), റീജണൽ സെന്റർ മൂന്നും (68) സ്ഥാനം നേടി. വനിതാവിഭാഗത്തിൽ വിശ്വജ്യോതി (172), രാജഗിരി (116),  റീജണൽ സെന്റർ (103) എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി.


50 മീറ്റർ ബാക്ക്സ്ട്രോക്ക്, 100 മീറ്റര്‍ ബാക്ക്സ്ട്രോക്ക്, 200 മീറ്റർ ബാക്ക്സ്ട്രോക്ക്, 200 മീറ്റർ  ഫ്രീസ്റ്റൈൽ എന്നിവയില്‍ സ്വര്‍ണം നേടി അവന്തിക പ്രദീപ് വനിതാവിഭാഗം വ്യക്തി​ഗത ചാമ്പ്യനായി. 50 മീറ്റര്‍, 100 മീറ്റർ, 200 മീറ്റർ ബാക്ക്സ്ട്രോക്ക് മത്സരങ്ങളിൽ സ്വര്‍ണവും 50 മീറ്റർ,100 മീറ്റർ ഫ്രീസ്റ്റൈൽ മത്സരങ്ങളില്‍ വെങ്കലവും നേടി പി ജെ ധനുഷ് പുരുഷവിഭാ​ഗം വ്യക്തിഗത ചാമ്പ്യനായി.


ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡ​ന്റ് ജോർജ് ജോസ് ട്രോഫി വിതരണം ചെയ്‌തു. സെക്രട്ടറി ജോർജ് ഷിൻഡെ, സംസ്ഥാന സീനിയർ വൈസ് പ്രസിഡ​ന്റ് എം കെ കുഞ്ഞുമോൻ, ഡോ. മാത്യൂസ് പി ജേക്കബ്, ചന്ദ്രബാബു, ഡോ. മുഹമ്മദ് എം സുൽത്താൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top