22 November Friday
എന്റെ ഓണക്കോടി വയനാടിന്

നോവോർമകൾക്ക് ഇടവേള, ആഘോഷനിറവിൽ കുരുന്നുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

കൊച്ചി
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ സീനിയർ വിങ് ആർമി കേഡറ്റുകൾക്ക് ഈവർഷത്തെ ഓണാഘോഷം ഒരിക്കലും മനസ്സിൽനിന്ന് മായില്ല. ആർമി വിഭാഗത്തിലെ 14 കേഡറ്റുകളും അസോസിയറ്റ് എൻസിസി ഓഫീസറും മലയാളവിഭാഗം അധ്യാപികയുമായ ക്യാപ്റ്റൻ ഡോ. കെ വി സെലീനയുമാണ് മേപ്പാടി ചൂരൽമലയിലെയും മുണ്ടക്കൈയിലെയും നഴ്സറിമുതൽ നാലാം ക്ലാസ്‌വരെയുള്ള 180 കുട്ടികൾക്കൊപ്പം ഓണമാഘോഷിച്ചത്‌. കുട്ടികൾക്ക്‌ ഓണക്കോടി സമ്മാനിച്ച് പൂക്കളമിട്ട്, പായസവും തിരുവാതിരയും പാട്ടുകളുമൊക്കെയായി ഉത്രാടത്തലേന്ന്‌ വേറിട്ടതാക്കി. ചലച്ചിത്രപ്രദർശനം നടത്തിയും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചും 1.35 ലക്ഷം രൂപയാണ്‌ ഇതിനായി വിനിയോഗിച്ചത്‌. വയനാട് പുൽപ്പള്ളിക്കാരിയും ബത്തേരി സെന്റ് മേരീസ് കോളേജ് മുൻ എൻസിസി കേഡറ്റുമായിരുന്നു ക്യാപ്റ്റൻ ഡോ. കെ വി സെലീന. സീനിയർ അണ്ടർ ഓഫീസർ മെറിൻ ജോയ്, ജൂനിയർ അണ്ടർ ഓഫീസർ ലീഡ് വീന, സാർജന്റ് ഉദിത, സാർജന്റ് അഞ്ജല തുടങ്ങിയവർ ആഘോഷത്തിന്റെ ഭാഗമായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top