21 December Saturday

തൊഴിലാളികളുടെ വിശ്രമകേന്ദ്രം നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

അങ്കമാലി
നായത്തോട് സൗത്ത് ജങ്ഷനിൽ സിഐടിയു നിർമിച്ച തൊഴിലാളികള്‍ക്കുള്ള വിശ്രമകേന്ദ്രം നശിപ്പിച്ചു. അമ്മയെ കുത്തിക്കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കൊടുംക്രിമിനല്‍ കിരൺ കുഞ്ഞുമോനാണ് മദ്യലഹരിയിൽ വിശ്രമകേന്ദ്രം പൂർണമായും തകര്‍ത്തത്. പ്രതിയെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.


കുറച്ച് മാസങ്ങൾക്കുമുമ്പ്‌ പ്രദേശത്ത് രാസമാലിന്യങ്ങൾ എത്തിച്ച് ഭൂമി നികത്താന്‍ നേതൃത്വം നൽകിയത് കിരൺ കുഞ്ഞുമോ​ന്റെ നേതൃത്വത്തിലാണ്. രാസമാലിന്യം സിപിഐ എം ഇടപെടലിനെ തുടർന്ന്  നീക്കം ചെയ്തു. കിരൺ കുഞ്ഞുമോനെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം നായത്തോട് സൗത്ത് ബ്രാഞ്ച് ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top