23 December Monday

സോളാര്‍ എനര്‍ജിയുടെ ഉപയോഗം 
പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ധര്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024


കൊച്ചി
പുനരുപയോഗ ഊർജസ്രോതസ്സായ സോളാർ എനർജിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് സൂര്യകോൺ- ഡീകാർബണൈസ് കോൺഫറൻസ് അഭിപ്രായപ്പെട്ടു. വീടുകളിലും സ്ഥാപനങ്ങളിലും സോളാർ റൂഫിങ് പദ്ധതി ഉറപ്പാക്കിയാൽ കാർബൺ ബഹിർഗമനം കുറയ്ക്കാനും വൈദ്യുതിപ്രതിസന്ധി പരിഹരിക്കാനുമാകുമെന്ന്‌ വിദഗ്ധർ പറഞ്ഞു.

സോളാർ പാനൽ ഗ്രിഡിന്റെ ഗുണനിലവാരം സർക്കാർ ഉറപ്പുവരുത്തണം. ഗുണനിലവാര പരിശോധനയ്ക്ക് ഉപഭോക്തൃ ബോധവൽക്കരണം അനിവാര്യമാണ്. ഭാരിച്ച വൈദ്യുതിബിൽ ഒഴിവാക്കാൻ സോളാർ പാനൽ സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. സോളാർ എനർജി മേഖലയിലെ പ്രസിദ്ധീകരണമായ ഇക്യു ഇന്റൽ സംഘടിപ്പിച്ച കോൺഫറൻസ്‌ ഇന്ത്യൻ സോളാർ അസോസിയേഷൻ പ്രസിഡന്റ്‌ സി നരസിംഹൻ ഉദ്‌ഘാടനം ചെയ്‌തു.
അനെർട്ട് അഡീഷണൽ ചീഫ് ടെക്‌നിക്കൽ മാനേജർ ഡോ. അജിത് ഗോപി, കേരള എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ ഹരികുമാർ, കെഎസ്ഇബി പിഎം സൂര്യഘർ പ്രോജക്ട് നോഡൽ ഓഫീസർ എസ് നൗഷാദ്, കേരള എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ് സംസ്ഥാന മേധാവി സൂരജ് കാന്ത് തുടങ്ങിയവർ സംസാരിച്ചു. ഈ വർഷം സോളാർ മേഖലയിൽ വൈദഗ്‌ധ്യം തെളിയിച്ചവർക്കുള്ള പുരസ്‌കാരവും വിതരണം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top