19 December Thursday

അലൻ വാക്കർ ഡിജെ ഷോയിലെ 
ഫോൺ കവർച്ച: മൂന്നുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024


കൊച്ചി
ബോൾഗാട്ടി പാലസിൽ അലൻ വാക്കർ ഡിജെ ഷോയ്ക്കിടെ മൊബൈൽ ഫോണുകൾ കവർന്ന കേസിൽ മൂന്നുപേർ കൊച്ചി സിറ്റി പൊലീസിന്റെ പിടിയിൽ. ഒരാഴ്ചയിലധികമായി പൊലീസ് നടത്തിയ തിരച്ചിലിനിടെ ഡൽഹിയിൽനിന്നാണ് പ്രതികളെ പിടികൂടിയത്. ഇവർ അപഹരിച്ച ഇരുപതിലധികം ഫോണുകൾ കണ്ടെത്തി. ഇതിന്റെ ഐഎംഇഐ നമ്പർ പരിശോധിച്ചുവരികയാണ്. നഷ്ടപ്പെട്ട ഫോണുകളുടെ ഐഎംഇഐ നമ്പർ പൊലീസിന്റെ കൈവശമുണ്ട്.

ഐ ഫോണുകളുടെ ലൊക്കേഷൻ മാത്രമായിരുന്നു ലഭിച്ചത്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
സിറ്റി പൊലീസിന്റെ രണ്ടു ടീമുകളാണ്‌ ഡൽഹിയിലുള്ളത്‌. പ്രതികൾ രണ്ടു സംഘങ്ങളായി തിരിഞ്ഞ്‌ മോഷണം നടത്തിയതെന്നാണ് കണ്ടെത്തല്‍. കൊച്ചിയിൽ പതിനായിരത്തോളംപേർ പങ്കെടുത്ത മെഗാ ഡിജെ ഷോയ്ക്കിടെയാണ്‌ മോഷണം നടന്നത്‌. 36 ഫോണുകൾ നഷ്ടപ്പെട്ടു. 21 എണ്ണം ഐ ഫോണുകളാണ്‌. ഷോയിൽ മുൻനിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് കവർന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top