22 December Sunday

കുട്ടമ്പുഴയിൽ 492 പട്ടയ 
അപേക്ഷകൾക്ക് അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024


കോതമംഗലം
കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ, മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം. വ്യാഴാഴ്ച ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി അയ്യായിരത്തിലേറെ കൈവശക്കാർക്ക് പട്ടയം നൽകുന്നതിനുള്ള നടപടി വേഗത്തിൽ പുരോഗമിക്കുകയാണെന്നും അർഹർക്കെല്ലാം സമയബന്ധിതമായി പട്ടയം ലഭ്യമാക്കുമെന്നും എംഎൽഎ പറഞ്ഞു. യോഗത്തിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി. തഹസിൽദാർ എം അനിൽകുമാർ, സ്പെഷ്യൽ തഹസിൽദാർ സജിമോൻ മാത്യു, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ജില്ലാപഞ്ചായത്ത് അംഗം റഷീദ സലിം, ഡെപ്യൂട്ടി തഹസിൽദാർ ജയ്സൺ മാത്യു, കെ കെ ശിവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top