ആലുവ
"ഇനിയൊരു മുങ്ങിമരണം ഉണ്ടാകാതിരിക്കട്ടെ, എല്ലാവരും നീന്തൽ പരിശീലിക്കൂ' എന്ന ആശയവുമായി വാളശേരി റിവർ സ്വിമ്മിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗജന്യ നീന്തൽ പരിശീലനം തുടങ്ങി.
16–--ാം ബാച്ചാണ് പെരിയാറിലെ ആലുവ മണപ്പുറം ദേശംകടവിൽ നീന്താന്‍ പഠിക്കുന്നത്. അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ മേഴ്സി കുട്ടൻ ഫ്ലാഗ് ഓഫ് ചെയ്തു. ആലുവ നഗരസഭാ കൗൺസിലർ വി എൻ സുനീഷ് അധ്യക്ഷനായി. ആസ്റ്റർ എമർജൻസി മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ. ബി എസ് ഐശ്വര്യ, നീന്തൽ പരിശീലനത്തിനുശേഷം റെക്കോഡുകൾ കരസ്ഥമാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
15 വർഷമായി സൗജന്യ നീന്തൽപരിശീലനത്തിലൂടെ 11,000 പേരെ നീന്താന്‍ പഠിപ്പിച്ച സജി വാളശേരിയാണ് പരിശീലകൻ. എല്ലാ ദിവസവും രാവിലെ 5.30ന് ആരംഭിക്കുന്ന പരിശീലനം 2025 മെയ് 31 വരെ ഉണ്ടാകും. ഉത്തർപ്രദേശിൽനിന്ന് എത്തിച്ച പുതിയ ഫ്ലോട്ടുകള്‍കൊണ്ട് ട്രാക്കുകൾ തയ്യാറാക്കിയാണ് പരിശീലനം. ആംബുലൻസ് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങള്‍ നീന്തൽ പരിശീലനസ്ഥലത്ത് സജ്ജീകരിച്ചിട്ടുണ്ട്. മൂന്നുമുതൽ 80 വയസ്സുവരെയുള്ളവര്‍ക്ക് നീന്തൽ പരിശീലിക്കാം. പരിശീലനത്തിനെത്തുന്ന കുട്ടികൾക്കൊപ്പം രക്ഷിതാക്കള്‍ നിർബന്ധമായി ഉണ്ടാകണം. ഫോൺ: 9446421279.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..