19 December Thursday

മുടിക്കൽ സ്കൂൾ വാർഷികാഘോഷം 
ജനുവരി ഒന്നിന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024


പെരുമ്പാവൂര്‍
നൂറുവർഷം പിന്നിട്ട മുടിക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ വാർഷികാഘോഷം ‘ഓർമക്കൂട് @ 100’ എന്ന പേരിൽ ആഘോഷിക്കും. ജനുവരി ഒന്നിന് വിളംബരജാഥയോടെ ആരംഭിക്കുന്ന ആഘോഷം 15ന് സമാപിക്കും.

1921ല്‍ മുടിക്കല്‍ പണിക്കരുകുടി കുടിലുങ്ങല്‍ ബുഖാരി കൊച്ചുണ്ണിപിള്ള എന്നയാൾ 40 സെന്റ് നൽകിയാണ്‌ തുടക്കം. എല്‍പി സ്‌കൂളായി ആരംഭിച്ച വിദ്യാലയം പിന്നീട് സര്‍ക്കാരിന് കൈമാറി. 1963ല്‍ യുപി സ്‌കൂളും 1986-–-87ല്‍ ഹൈസ്‌കൂളും 2014–-15ല്‍ ഹയര്‍ സെക്കന്‍ഡറിയും തുടങ്ങി. പി വി ശ്രീനിജിന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച മൂന്ന് കോടി രൂപ ചെലവില്‍  പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഉടനെ ആരംഭിക്കും. വിദ്യാലയ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നവീകരണ പദ്ധതികൾ നടപ്പാക്കുന്നു. വാർഷികത്തിന്റെ ഭാഗമായി കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സ്‌കൂള്‍ സംരക്ഷണസമിതി ചെയര്‍മാന്‍ മമ്മി സെഞ്ച്വറി, ജനറൽ കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞ് മുച്ചേത്ത്, സെക്രട്ടറി ജബ്ബാര്‍ ജലാല്‍, റഹിം എവറസ്റ്റ്, സലിം വാണിയക്കാടന്‍, എം എം നജീബ്, കെ എ നൗഷാദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top