18 December Wednesday

സഹപാഠികളെത്തി ; എഡ്ഗറും സുജിത്തും 
ക്രിസ്മസ്‌ ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024


കളമശേരി
പരിമിധിയിൽനിന്ന്‌ ജീവിതത്തോട്‌ പടപൊരുതുന്ന എഡ്ഗർ സോജനും സുജിത് സുരേഷിനും സമ്മാനങ്ങളുമായി സഹപാഠികളെത്തി. ക്രിസ്മസ്–- പുതുവത്സര ആഘോഷത്തോടനുബന്ധിച്ചാണ് വിദ്യാർഥികളുടെ സന്ദർശനം. വീട് അലങ്കരിച്ചും പാട്ടുപാടിയും കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയുമാണ്‌ ഇവർ മടങ്ങിയത്. അധ്യാപകരും ജനപ്രതിനിധികളും ഒപ്പമെത്തി.

ഏലൂർ ഗവ. എൽപി സ്കൂൾ വിദ്യാർഥികളാണ്‌ ഇരുവരും. വാഹനാപകടത്തെ തുടർന്ന് എഡ്ഗർ സോജനും ജന്മനാ വൈകല്യത്തെ തുടർന്ന് സുജിത് സുരേഷിനും സ്കൂളിൽ എത്തി പഠിക്കാൻ കഴിയാത്തസ്ഥിതിയാണ്. ഇടയ്‌ക്കിടെ അധ്യാപകരും ആഘോഷവേളകളിൽ കുട്ടികളും ഇവരുടെ വീട്ടിലെത്താറുണ്ടെന്ന് പ്രധാനാധ്യാപകൻ സിബി അഗസ്റ്റിൻ പറഞ്ഞു. എഡ്ഗർ രണ്ടാംക്ലാസിലും സുജിത് മൂന്നിലും വിദ്യാർഥികളാണ്.

സ്കൂളിൽ സഹപാഠിക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ കുട്ടികൾതന്നെ ഫുഡ് ഫെസ്റ്റ് നടത്തിയാണ് ആഘോഷത്തിനുള്ള തുക കണ്ടെത്തിയത്. നഗരസഭാ ചെയർമാൻ എ ഡി സുജിൽ, വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, സ്ഥിരംസമിതി അധ്യക്ഷർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top