കൊച്ചി
കുടുംബശ്രീ ‘നയി ചേതന' ദേശീയതല ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് 23ന് സിഡിഎസുകളിൽ ജെർഡർ കാർണിവൽ സംഘടിപ്പിക്കും. "സ്ത്രീധനവും സ്ത്രീകളുടെ സ്വത്തവകാശവും' വിഷയത്തിൽ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ചുള്ള ഓപ്പൺ ഫോറത്തോടെയാകും കാർണിവൽ ആരംഭിക്കുക.
ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഒരുമാസമായി സിഡിഎസുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരണം, ജെൻഡർ ചാമ്പ്യന്മാരെ ആദരിക്കൽ, പോഷകാഹാര ഭക്ഷ്യമേള എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളും അരങ്ങേറും. ജില്ലയിൽ 102 സിഡിഎസുകളിലുമായി നാലു ലക്ഷത്തോളം സ്‌ത്രീകൾ കാർണിവലിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബശ്രീ അയൽക്കൂട്ടം, ഓക്സിലറി ഗ്രൂപ്പ്, ബാലസഭ അംഗങ്ങൾ എന്നിവർക്കുപുറമെ, ജനപ്രതിനിധികൾ, വിവിധ മേഖലകളിലെ വിദഗ്ധർ, വിദ്യാർഥികൾ എന്നിവരും പങ്കെടുക്കും.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിൽ നവംബർ 25 മുതൽ ഡിസംബർ 23 വരെ ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുന്ന ദേശീയ ക്യാമ്പയിനാണ് "നയി ചേതന'.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..