10 September Tuesday

തൊഴിലിടങ്ങളിലൂടെ

വെബ് ഡെസ്‌ക്‌Updated: Friday Mar 19, 2021

കളമശേരി
വ്യവസായമേഖലയിലെ തൊഴിലാളികളുടെ പ്രയാസങ്ങൾ ചോദിച്ചറിഞ്ഞും പരിഹാരം ഉറപ്പാക്കിയും എൽഡിഎഫ്‌ സ്ഥാനാർഥി പി രാജീവിന്റെ പര്യടനം. രാജീവിന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക്‌ വ്യാഴാഴ്‌ച തുടക്കമായി. പഞ്ചായത്തുതല കൺവൻഷനുകൾ പൂർത്തിയാക്കി എൽഡിഎഫ്‌ ബൂത്തുതല കൺവൻഷനുകളിലേക്കും കടന്നു. വ്യാഴാഴ്‌ച കളമശേരി വെസ്റ്റ്, ആലങ്ങാട് വെസ്റ്റ്, ഏലൂർ ഈസ്റ്റ്, പാതാളം മേഖലകളിലും രാജീവ്‌ വോട്ടുതേടി.

പാതാളത്തെ കേരള ഇൻഡസ്‌ട്രിയൽ എന്റർപ്രൈസസിൽ  സ്ഥാനാർഥിയെ വരവേറ്റ തൊഴിലാളികൾ തൊഴിൽപ്രശ്‌നങ്ങളും അദ്ദേഹവുമായി പങ്കിട്ടു. സർക്കാർ നിശ്ചയിച്ച മിനിമംകൂലി പോലും കിട്ടാത്ത അവസ്ഥയുണ്ടെന്ന്‌ തൊഴിലാളികൾ പറഞ്ഞു. എൽഡിഎഫ്‌ സർക്കാർ യൂണിഫോം അനുവദിച്ചതും കൂലി 8000 രൂപയിൽനിന്ന് 12,000 ആക്കി ഉയർത്തിയതും അവർ സൂചിപ്പിച്ചു. എന്നാൽ, കെഎസ്ഐഇക്ക് തൊഴിലാളികളെ നൽകുന്ന കരാർ കമ്പനി മിനിമംകൂലി നിഷേധിക്കുന്നു.  സർക്കാർ നിശ്ചയിച്ച മിനിമംകൂലി എങ്കിലും ലഭ്യമാക്കാനും മറ്റാവശ്യങ്ങൾ പരിഹരിക്കാനും സാധ്യമായതെല്ലാം ചെയ്യുമെന്ന്‌ തൊഴിലാളികൾക്ക് ഉറപ്പുനൽകിയാണ് രാജീവ് അവിടെനിന്ന് യാത്രപറഞ്ഞത്‌.

കളമശേരി നഗരസഭാ പരിധിയിലെ ഗ്ലാസ് കോളനിയിലായിരുന്നു ആദ്യം സന്ദർശനം. ആറരയോടെ തുടങ്ങിയ പര്യടനത്തിൽ മുന്നൂറോളം വീടുകളിൽ നേരിട്ടെത്തി വോട്ടഭ്യർഥിച്ചു. തുടർന്ന് പത്തോടെ ആലങ്ങാട്  പഞ്ചായത്തിന്റെ  ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലെ നീറിക്കോട്, പീടികപ്പടി, കരിങ്ങാത്തുരുത്ത് പ്രദേശങ്ങളിലെ വീടുകളിലും കച്ചവടസ്ഥാപനങ്ങളിലുമെത്തി വോട്ടുതേടി. ഇതിനിടെ കളമശേരി വെസ്റ്റിലെ രാജഗിരി കോൺവന്റും നീറിക്കോട് മുസ്ലിം ജമാ അത്ത് പള്ളിയും സന്ദർശിച്ചു. ഉച്ചകഴിഞ്ഞ് ഏലൂർ ഈസ്റ്റ്, പാതാളം മേഖലയിൽ പര്യടനം നടത്തി.

വെള്ളിയാഴ്‌ച രാവിലെ കരുമാല്ലൂർ മേഖലയിലും ഉച്ചകഴിഞ്ഞ് വെളിയത്തുനാട്ടിലുമാണ് പര്യടനം. വിവിധ മേഖലയിലെ ബൂത്തുതല കൺവൻഷനുകളും നടക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top