22 November Friday

100 ദിന പരിപാടിയിൽ ജില്ലയ്‌ക്ക്‌ നൂറുമേനി

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024


കൊച്ചി
എൽഡിഎഫ്‌ സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നൂറുദിന കർമപരിപാടിയിൽ ജില്ലയ്‌ക്ക്‌ കൈനിറയെ പദ്ധതികൾ. വിവിധ വകുപ്പുകളിലായി അനുവദിച്ച പ്രധാന പദ്ധതികളും തുകയും:

ആഭ്യന്തരം
തേവര -എസ്‌ബിസിഡി റേഞ്ച് ഓഫീസ് നിർമാണം–-3.27 കോടി, കോതമംഗലം പൊലീസ് സ്റ്റേഷൻ നവീകരണം–- 6 ലക്ഷം, മൂവാറ്റുപുഴ സ്പെഷ്യൽ സബ് ജയിൽ നവീകരണം– 22 ലക്ഷം, ഹൈക്കോടതി സെക്യൂരിറ്റി ക്യാബിൻ നിർമാണം–- 85.43 ലക്ഷം.

ആരോഗ്യ 
കുടുംബക്ഷേമം
ജില്ലാ ആശുപത്രി- ലേബർ റൂം, എമർജൻസി ഒടി റൂം–-2.15 കോടി, ഗവ. മെഡിക്കൽ കോളേജിൽ ഫാർമസി സ്റ്റോർ–- 1. 75 കോടി, പിറവം താലൂക്കാശുപത്രി- ഒപി ബ്ലോക്ക് നവീകരണം–-2.35 കോടി.

ആസൂത്രണം 
സാമ്പത്തികകാര്യം

കൊച്ചി സ്‌പെഷ്യാലിറ്റി ഡയഗ്‌നോസ്റ്റിക്‌സ് ഡിവിഷൻ–-80 ലക്ഷം.

വിവരസാങ്കേതികവിദ്യ
ജിസിഡിഎയുമായി സഹകരിച്ച്‌ 300 ഏക്കറിൽ ഇൻഫോപാർക്ക് മൂന്നാംഘട്ടം–- 560 കോടി.

ഉന്നത വിദ്യാഭ്യാസം
കുസാറ്റിൽ ഗവേഷണ ഉപകരണങ്ങൾ വാങ്ങാൻ–- 349 കോടി, കുസാറ്റ് ക്യാമ്പസിലെ ഉപകരണ വകുപ്പിന്– -91.87 ലക്ഷം.

കൃഷി
ഇന്റഗ്രേറ്റഡ് പാക്ക് ഹൗസ്–- 38 കോടി.

ജല
വിഭവം
ചെല്ലാനത്ത് 10 കിലോമീറ്റർ കടൽഭിത്തി പുനരുദ്ധാരണത്തിനും നിർമാണത്തിനും–- 307 കോടി, തിരുമാറാടി കൂട്ടത്തിനാൽ കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി–- 49 കോടി, തൃപ്പൂണിത്തുറ അന്ധകാരത്തോട് നവീകരണം–- 99 കോടി, ഏലൂരിലെ വിവിധ തോടുകളുടെ ശുചീകരണത്തിനും കലുങ്കുകളുടെ പുനർനിർമാണം–- 2 കോടി.

തദ്ദേശ സ്വയംഭരണം
എറണാകുളം മാർക്കറ്റ് പുനർവികസനം– -72 കോടി, കലൂർ മാർക്കറ്റ് നവീകരണം–- 4 കോടി, ചങ്ങമ്പുഴ പാർക്ക് നവീകരണം–- 4.24 കോടി. പി ജെ ആന്റണി കൾച്ചറൽ സെന്റർ നവീകരണം– -5.90 കോടി, ബ്രഹ്മപുരം ബിപിസിഎൽ സിബിജി പ്ലാന്റ്‌ –-80 കോടി, കൊച്ചി കോർപറേഷന്‌ സക്‌ഷൻ കം ജെറ്റിങ്‌ മെഷീന്‌–-16 കോടി. കൊച്ചിയിലെ ചെറുപാർക്കുകളുടെയും പൊതു ഇടങ്ങളുടെയും നിർമാണം/ നവീകരണം–- 20 കോടി, കൊച്ചിയിൽ 5 പ്രധാന റോഡുകൾ ആധുനികരിക്കൽ– -15 കോടി, അഞ്ച് ആധുനിക ടോയ്‌ലറ്റ് ബ്ലോക്ക്–- 2 കോടി, സിൽറ്റ്‌ പുഷർ മെഷീൻ–-13 കോടി, ഹംഫീബിയൻ വീഡ്‌ ഹാർവെസ്‌റ്റർ–- 13 കോടി, റെഫ്യൂസ് കോംപാക്ടർ–-36 കോടി, പോത്തോൾ പാച്ചിങ്‌ മെഷീൻ–- 7. 93 കോടി, വൈറ്റില ഹബ് നവീകരണം–- 6 കോടി.

പൊതുമരാമത്ത്‌
ദേശം–വല്ലംകടവ് റോഡ്– -17 കോടി, ആരക്കുന്നം–-പിറവം റോഡ്‌–- 39.14 കോടി, മറ്റു 3 റോഡുകൾക്ക്‌– -13.50 കോടി, ഫോർട്ട് കൊച്ചി റസ്റ്റ് ഹൗസിലെ പുതിയ ബ്ലോക്ക്‌ അറ്റകുറ്റപ്പണി, പഴയ ബ്ലോക്ക്‌ പുനരുദ്ധാരണം – -1.45 കോടി, ആല ഗോതുരുത്ത് റോഡ്‌ പുനരുദ്ധാരണം–- 2.37കോടി, കോതമംഗലത്ത്‌ വിവിധ റോഡുകൾക്ക്‌–- 7 കോടി, പെരുമ്പാവൂർ  പോണേക്കാവ് പാലം പുനർനിർമാണം– -1.40 കോടി, മൂവാറ്റുപുഴയിലെ 2 റോഡുകൾ– -1. 49 കോടി, മൂവാറ്റുപുഴ തേനി റോഡ്–- 99.71 കോടി.

ഭവന നിർമാണം
കുമാരനാശാൻ നഗർ ഷോപ്പിങ് കോംപ്ലക്സ്–- 44.42 കോടി, തൃക്കാക്കര റസിഡൻഷ്യൽ കം വാണിജ്യ കോംപ്ലക്സ്- – -9.9 കോടി, ആലുവ മത്സ്യമാർക്കറ്റ് –- 48.23 കോടി, ഒക്കൽ ആശുപത്രി കെട്ടിടം നിർമാണം–- 63 ലക്ഷം, പോത്താനിക്കാട് വെറ്ററിനറി ഡിസ്പെൻസറി കെട്ടിടം–- 50 ലക്ഷം.

വനം- വന്യജീവി
ഇടപ്പള്ളി സോഷ്യൽ ഫോറസ്ട്രി ഓഫീസ് സമുച്ചയം, സ്റ്റാഫ്‌ ക്വാർട്ടേഴ്‌സ്‌ നിർമാണം–-15. 70 കോടി, കോതമംഗലം ഇടവെട്ടിയിൽ നഗരവനം –-50 ലക്ഷം, കോതമംഗലം മനുഷ്യവന്യജീവി സംഘർഷ ലഘൂകരണം–- 90.18 ലക്ഷം, പെരുമ്പാവൂർ ഫോറസ്റ്റ് ഫ്ളയിങ്‌  സ്ക്വാഡ് റേഞ്ച്‌ ഓഫീസ് കെട്ടിട നിർമാണം–- 1.16 കോടി, മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ  സൗരോർജ തൂക്കുവേലി നിർമാണം–-3.74 കോടി.

വിനോദ സഞ്ചാരം
ഏലൂർ ഫെറി വികസനം–- 94.50 ലക്ഷം, ആലുവ  ഗസ്റ്റ് ഹൗസ് നവീകരണം– -6. 65 കോടി.

വ്യവസായം
കരുമാല്ലൂർ ഖാദി സെന്ററിൽ  കെട്ടിടം നിർമാണം–- ഒരുകോടി.

സാംസ്‌കാരികം
പുരാരേഖവകുപ്പ്  മേഖലാ ഓഫീസിലെ ചരിത്രരേഖകളുടെ സംരക്ഷണം–-16.18 ലക്ഷം, പുരാരേഖകളുടെ റഫറൻസ് മീഡിയ തയ്യാറാക്കൽ–-15.62 ലക്ഷം,  ഹിൽപ്പാലസ് മ്യൂസിയം പരിസരവികസനം– -69.03 ലക്ഷം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top