25 November Monday

ജനസേവയിലെ രാജേശ്വരി
 വിവാഹിതയായി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024


ആലുവ
അച്ഛന്റെ മരണത്തെ തുടർന്ന് അമ്മ ഉപേക്ഷിച്ചതോടെ ജീവിതം വഴിമുട്ടി ജനസേവ ശിശുഭവൻ അഭയംനൽകിയ രാജേശ്വരി വിവാഹിതയായി. എളനാട് മിൽക്സ് കമ്പനിയിലെ സഹപ്രവർത്തകനും കോഴിക്കോട് കൊടുവള്ളി മറിവീട്ടിൽതാഴം വെള്ളാമ്പാറമലയിൽ ശ്രീനിവാസന്റെയും സീനയുടെയും മകനായ നിതിൻലാലാണ് രാജേശ്വരിയെ വിവാഹം ചെയ്‌തത്.

ആലുവ ജനസേവ ശിശുഭവനിലെ 25–--ാംവിവാഹമാണ് ഞായർ പകൽ 11.30ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തിയത്. രാജേശ്വരിയും സഹോദരൻ കാർത്തിക്കും ജനസേവയിൽനിന്ന് പഠനം പൂർത്തിയാക്കി എളനാട് മിൽക്സ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. വിവാഹച്ചടങ്ങുകൾക്ക് ജനസേവ ചെയർമാൻ ജോസ് മാവേലി, പ്രസിഡന്റ് അഡ്വ. ചാർളി പോൾ എന്നിവർ നേതൃത്വം നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top