23 December Monday
അടുക്കളയിലെ ഗസൽ ശബ്ദം സോഷ്യൽ 
മീഡിയയിൽ വൈറലാകുന്നു

നാടറിയുന്നു സലീഖത്തിന്റെ ഗസൽ

സ്വന്തം ലേഖികUpdated: Monday Aug 19, 2024

സലീഖത്ത് ഗസൽ ആലപിക്കുന്നു


മട്ടാഞ്ചേരി
ഗസലിനെക്കുറിച്ച് ശാസ്ത്രീയ അറിവില്ലെങ്കിലും അമ്പത്തൊന്നുകാരി വീട്ടമ്മയുടെ ഗസൽ ആലാപനം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്‌. ഫോർട്ട് കൊച്ചി തുരുത്തി സ്വദേശിനിയും ഇപ്പോൾ കൽവത്തിയിൽ താമസിക്കുന്ന സലീഖത്ത് അഷറഫിന്റെ ആലാപനമാണ് ചർച്ചയാകുന്നത്‌. അടുക്കളയിലെ തിരക്കിനിടയിൽ പാടിയ മെഹദി ഹസന്റെ ഹിറ്റ്‌ ‘അപ്നോം നെ ഗം ദിയ’ ഗാനം സഹോദരൻ അഹദാണ് വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ്‌ ചെയ്‌തത്‌.

വീട്ടമ്മയും പൊതുപ്രവർത്തകയുമായ സലീഖത്തിന്റെ ശബ്ദമാധുര്യമാണ്‌ സംഗീതപ്രേമികളെ ആകർഷിക്കുന്നത്. സലീഖത്തിന്റെ ഉമ്മ നാട്ടുകാർ കൗലത്തുത്ത എന്ന് വിളിക്കുന്ന പി ബി കൗലത്ത് കൊച്ചിയുടെ തനത് കലാരൂപമായ കൈകൊട്ടിപ്പാട്ട് കലാകാരിയും ഗായികയുമായിരുന്നു. ഉമ്മയുടെ സംഗീതപാരമ്പര്യമാണ് തനിക്ക് ലഭിച്ചതെന്നാണ് സലീഖത്ത് പറയുന്നത്. മെഹദി ഹസന്റെ ഗസലിന് പുറമെ തലത്ത് അസീസ്, സൈഗാൾ എന്നിവരുടെ ഗസലുകളും സലീഖത്തിന് ഏറെ ഇഷ്ടമാണ്. ഗസലിനെക്കുറിച്ച് കേട്ട് പഠിച്ചുള്ള അറിവേയുള്ളൂവെന്നും ശാസ്ത്രീയമായി ഒന്നും വശമില്ലെന്നും സലീഖത്ത് പറയുന്നു. ഭർത്താവ് അഷറഫിന്റെയും മക്കളായ മുഹമ്മദ് അസ്ഹറുദീന്റെയും അമീർ സുഹൈലിന്റെയും പിന്തുണയും സലീഖത്തിനുണ്ട്. ക്രിക്കറ്റ് പ്രേമികൂടിയായ സലീഖത്ത് രണ്ട് മക്കൾക്കും ക്രിക്കറ്റ് താരങ്ങളുടെ പേരാണ്‌ നൽകിയത്‌. ഡിവിഷൻ എഡിഎസ് സെക്രട്ടറിയുമാണ് സലീഖത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top