23 December Monday

ഇ പത്മനാഭനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

കൊച്ചി
സംസ്ഥാന സർക്കാർ ജീവനക്കാരുടെ അനിഷേധ്യനേതാവും എൻജിഒ യൂണിയൻ സ്ഥാപകരിൽ പ്രമുഖനുമായ ഇ പത്മനാഭന്റെ അനുസ്മരണദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തി അനുസ്‌മരണയോഗങ്ങൾ സംഘടിപ്പിച്ചു. ഏരിയ കേന്ദ്രങ്ങളിൽ നടന്ന അനുസ്മരണയോഗങ്ങളിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ കെ സുനിൽകുമാർ, ജില്ലാ സെക്രട്ടറി കെ എ അൻവർ, പ്രസിഡന്റ്‌ കെ എസ് ഷാനിൽ, എ എൻ സിജി മോൾ, പി ഡി സാജൻ, പി പി സുനിൽ, ഡി പി ദിപിൻ, കെ സി സുനിൽ കുമാർ, ലിൻസി വർഗീസ്, എൻ എം രാജേഷ്, എൽദോസ് ജേക്കബ്, രാജമ്മ രഘു എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top