22 December Sunday

ഇൻബോർഡ്, 
ചൂടവല വള്ളങ്ങൾക്ക് 
കരിക്കാടിക്കൊയ‍്ത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

വൈപ്പിൻ
ഇൻബോർഡ്, ചൂടവല വള്ളങ്ങൾക്ക് വലിയതോതിൽ കരിക്കാടി ചെമ്മീൻ ലഭിച്ചു. സാധാരണ ഫിഷിങ് ബോട്ടുകൾക്കുമാത്രം ലഭിച്ചിരുന്ന കരിക്കാടി ചെമ്മീൻ തങ്ങൾക്കുകൂടി ലഭിച്ചതിൽ മത്സ്യത്തൊഴിലാളികൾ സന്തോഷത്തിലാണ്.


എന്നാൽ, ഇത്തവണ ചെമ്മീന്റെ വിലയിൽ വലിയ കുറവുള്ളതിനാൽ കൂടുതൽ മെച്ചമൊന്നും ഉണ്ടായില്ല. കിലോഗ്രാമിന് 50 മുതൽ 70 രൂപവരെമാത്രമേ ലേലത്തിൽ ലഭിച്ചുള്ളൂ. രണ്ടുമുതൽ നാലുലക്ഷം രൂപവരെ ഓരോ വള്ളങ്ങൾക്കും ചരക്ക് ലഭിച്ചു. ഓണാവധി ആയതിനാൽ പീലിങ് ഷെഡുകൾ അടഞ്ഞുകിടക്കുന്നതും വിലയിൽ കുറവുവരാൻ കാരണമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top