23 December Monday

എൻ എ അലിക്ക് നാട്‌ വിട നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

പറവൂർ
സിപിഐ എമ്മിന്റെ കരുത്തനായ നേതാവും കേരള കർഷകസംഘം, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ മുൻ ഭാരവാഹിയും മുൻ നഗരസഭാധ്യക്ഷനുമായിരുന്ന അഡ്വ. എൻ എ അലിക്ക് പറവൂർ ജനത വിടചൊല്ലി. ചൊവ്വ വൈകിട്ട് അന്തരിച്ച എൻ എ അലിയുടെ മൃതദേഹം ബുധൻ പകൽ 11 വരെ സ്വവസതിയിലും പിന്നീട് സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസായ സി എച്ച് കണാരൻസ്മാരക മന്ദിരം, മുനിസിപ്പൽ ടൗൺഹാൾ, ബാർ അസോസിയേഷൻ പരിസരം, വള്ളുവള്ളിയിലെ തറവാട്ടുവീട് എന്നിവിടങ്ങളിൽ പൊതുദർശനത്തിനുവച്ചു. പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണെത്തിയത്. സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശർമ, സി എം ദിനേശ്‌മണി, ഏരിയ സെക്രട്ടറി ടി ആർ ബോസ് എന്നിവരുടെ നേതൃത്വത്തിൽ പാർടി പതാക പുതപ്പിച്ചു. ടൗൺഹാളിൽ നഗരസഭാധ്യക്ഷ ബീന ശശിധരൻ, ഉപാധ്യക്ഷൻ എം ജെ രാജു, കൗൺസിലർമാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.


പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, ബെന്നി ബെഹന്നാൻ എംപി, ഡിസിസി പ്രസിഡന്റ്‌ അഡ്വ. മുഹമ്മദ് ഷിയാസ്, കെ ജെ മാക്സി എംഎൽഎ, പൊലീസ് കംപ്ലെയ്ന്റ്‌ അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി കെ മോഹനൻ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, ജോസ് തെറ്റയിൽ, ഡൊമിനിക് പ്രസന്റേഷൻ, എഫ്ഐടി ചെയർമാൻ ആർ അനിൽകുമാർ, കെ പി ധനപാലൻ, സുനിൽ പി ഇളയിടം, ആലുവ നഗരസഭാധ്യക്ഷൻ എം ഒ ജോൺ, ഡോ. സെബാസ്റ്റ്യൻ പോൾ, എഐഎൽയു സംസ്ഥാന സെക്രട്ടറി സി പി പ്രമോദ്, ജില്ലാ സെക്രട്ടറി കെ കെ നാസർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കമല സദാനന്ദൻ, അനിൽ കാഞ്ഞിലി, എം സി സുരേന്ദ്രൻ, പുഷ്പ ദാസ്, സി ബി ദേവദർശനൻ, സി കെ പരീത്, എം പി പത്രോസ്, ജില്ലാ ജഡ്ജി ഹണി എം വർഗീസ്, എൻ എം പിയേഴ്സൺ തുടങ്ങിയവരും പാർടി നേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു. എൻ എ നേതൃത്വം വഹിച്ചിരുന്ന നിരവധി സംഘടനകളുടെ പ്രതിനിധികൾ പുഷ്പചക്രം സമർപ്പിച്ചു. പകൽ മൂന്നിന് വള്ളുവള്ളി മുസ്ലിം ജുമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.


അനുശോചിച്ചു
അഡ്വ. എൻ എ അലിയുടെ നിര്യാണത്തിൽ അനുശോചിച്ച്‌ പറവൂർ നഗരത്തിൽ മൗനജാഥയും യോഗവും ചേർന്നു. സിപിഐ എം ഏരിയ സെക്രട്ടറി ടി ആർ ബോസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, നഗരസഭാധ്യക്ഷ ബീന ശശിധരൻ, ഉപാധ്യക്ഷൻ എം ജെ രാജു, പി രാജു, എൻ ഐ പൗലോസ്, എം കെ ബാബു, എം ആർ ശോഭനൻ, ഡെന്നി തോമസ്, മുഹമ്മദ് ആലു, പി ആർ രഘു, ടി വി നിഥിൻ, പി പി അജിത്കുമാർ, ടി പി രമേഷ്, കെ ജെ ഷൈൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top