22 December Sunday

ദേശീയ നീന്തൽ ; അങ്കമാലി വിശ്വജ്യോതിക്ക് മികച്ച നേട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024


അങ്കമാലി
ഭുവനേശ്വരിൽ നടന്ന സിബിഎസ്ഇ ദേശീയ നീന്തൽ മത്സരത്തിൽ അങ്കമാലി വിശ്വജ്യോതി സ്‌കൂളിന് മികച്ച നേട്ടം. നാല് സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 13 മെഡലുകൾ നേടി. 132 പോയിന്റോടെ വിശ്വജ്യോതി സ്‌കൂൾ രണ്ടാംസ്ഥാനത്തെത്തി.

ഇന്ത്യ, കുവൈത്ത്, ബഹ്‌റൈൻ, മസ്‌കറ്റ്, ദുബായ്, അബുദാബി, ഖത്തർ എന്നിവിടങ്ങളിലുള്ള 720 സിബിഎസ്ഇ സ്‌കൂളുകളിൽനിന്ന്‌ മൊത്തം 2580 പേരാണ് മത്സരിച്ചത്. വിശ്വജ്യോതിയിൽനിന്ന് 27 പേർ പങ്കെടുത്തു. ഇതിൽ 23 പേർ മെഡൽ നേടി. ജോസഫ് വി ജോസിനെ ഏറ്റവും വേഗമേറിയ നീന്തൽതാരമായി തെരഞ്ഞെടുത്തു.  ജോസഫ് വി ജോസിനും ഗായത്രി ദേവിനും നവംബറിൽ രാജ്‌കോട്ടിൽ നടക്കുന്ന സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. മെഡൽ ജേതാക്കളെയും പരിശീലകൻ അനിൽകുമാറിനെയും സ്‌കൂൾ മാനേജ്‌മെന്റ് അഭിനന്ദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top