കൂത്താട്ടുകുളം
ഏഴുവർഷമായി തരിശുകിടന്ന മാറിക കണ്ണാടിക്കണ്ടം പാടത്ത് വീണ്ടും നെൽക്കൃഷിയിറക്കി. പാലക്കുഴ കൃഷിഭവൻ, പാടശേഖരസമിതികൾ, കാർഷിക കർമസേന തുടങ്ങിയവയുടെ നേതൃത്വത്തിലാണ് കൃഷി. ആറ് ഏക്കർ വയലിൽ കൃഷി ഇറക്കാൻ പാലക്കുഴ സഹകരണ ബാങ്ക് പലിശരഹിത സഹായം നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ എ ജയ വിത്തുവിത ഉത്സവം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ആലീസ് ഷാജു കാർഷിക കർമസേനയുടെ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ അധ്യക്ഷനായി. എൻ കെ ജോസ്, എൻ കെ ഗോപി, ജിബി സാബു, സിബി ജോർജ്, സിബി സഹദേവൻ, കെ എ മാണിക്കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..