22 November Friday

തൃക്കാക്കര നഗരസഭ ; പൊതുമരാമത്ത് സ്ഥിരംസമിതിക്കെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024


തൃക്കാക്കര
തൃക്കാക്കര നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതിക്കെതിരെ യുഡിഎഫിനൊപ്പംനിന്ന സ്വതന്ത്ര അംഗം ഇ പി കാദർകുഞ്ഞ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. പൊതുമരാമത്ത് അധ്യക്ഷ സോമി റെജി നടത്തുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെയാണ് അവിശ്വാസപ്രമേയം. കാദർകുഞ്ഞിന്റെ അവിശ്വാസപ്രമേയത്തെ എൽഡിഎഫ് അംഗങ്ങൾ പിന്തുണയ്ക്കാൻ തീരുമാനിച്ചു. വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിന് അഞ്ചുദിവസം ബാക്കിനിൽക്കെയാണ് യുഡിഎഫ് ഭരണസമിതിയെ തുടക്കംമുതൽ പിന്തുണച്ച ഇ പി കാദർകുഞ്ഞ് വെള്ളിയാഴ്‌ച രാവിലെ നഗരസഭാ പ്രതിപക്ഷനേതാവ് എം കെ ചന്ദ്രബാബു, കൗൺസിലർമാരായ പി സി മനൂപ്, റസിയ നിഷാദ്, ആര്യ ബിബിൻ എന്നിവർക്കൊപ്പമെത്തി തദ്ദേശ സ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടർക്ക് അവിശ്വാസ നോട്ടീസ് നൽകിയത്‌.

കാദർകുഞ്ഞ് അംഗമായ സ്ഥിരംസമിതിയിൽ യുഡിഎഫിനും എൽഡിഎഫിനും മൂന്ന് അംഗങ്ങൾവീതമാണുള്ളത്. 15 ദിവസത്തിനകം നഗരസഭാ കൗൺസിൽ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കും. യുഡിഎഫ് ഭരണസമിതി വാഗ്ദാനംചെയ്ത വികസന സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്ന് മറ്റൊരു സ്വതന്ത്ര അംഗം ഓമന സാബു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top