കൊച്ചി
കുറഞ്ഞസമയത്തിനുള്ളിൽ ക്രിക്കറ്റ് ബാറ്റിങ് കിറ്റ് ധരിച്ച് ഗിന്നസ് വേൾഡ് റെക്കോഡ് സ്വന്തമാക്കി പതിനാറുകാരൻ. ഇടപ്പള്ളി അരിപ്ര മഠത്തിൽ ഹൃഷിക് രാമനാഥനാണ് 35.92 സെക്കൻഡിനുള്ളിൽ ബാറ്റിങ്ങിന് ഇറങ്ങാനുള്ള മുഴുവൻ ഉപകരണങ്ങളും ധരിച്ച് റെക്കോഡിന് ഉടമയായത്. കുറഞ്ഞസമയത്തിനുള്ളിൽ കൂടുതൽ പന്തുകൾ അറ്റൻഡ് ചെയ്‌ത് നേരത്തേ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സും നേടിയിട്ടുണ്ട്. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ 11–-ാം ക്ലാസ് വിദ്യാർഥിയാണ് ഹൃഷിക്. അരിപ്ര മഠത്തിൽ വിനോദ് കുമാറിന്റെയും ദീപയുടെയും മകനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..