22 December Sunday

സിബിഎസ്‌ഇ അത്‌ലറ്റിക്‌ മീറ്റ്‌: 
തേവയ്‌ക്കൽ വിദ്യോദയ ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024


പൂത്തോട്ട
പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടന്ന സിബിഎസ്ഇ കൊച്ചി മെട്രോ സഹോദയ അത്‌ലറ്റിക് മീറ്റിൽ തേവയ്‌ക്കൽ വിദ്യോദയ സ്കൂൾ 334 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ 265 പോയിന്റുമായി രണ്ടാംസ്ഥാനവും മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ 144 പോയിന്റോടെ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

അന്താരാഷ്ട്ര റോളർ സ്കേറ്റിങ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്‌ത എ എ അബ്നഉദ്ഘാടനം ചെയ്തു. തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ബോബി ജോസഫ് അധ്യക്ഷനായി. ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ എ ഡി ഉണ്ണിക്കൃഷ്ണൻ, പി ആർ അനില, കെ കെ അരുൺകാന്ത്, വി പി പ്രതീത സുരേഷ്, എം വേലായുധൻ, പി എൻ സീന എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top