കൊച്ചി
എൻജിനിയർമാരുടെ അന്താരാഷ്ട്ര സംഘടനയായ ഐട്രിപ്പിൾ ഇയുടെ കേരള ഘടകം കെ പി പി നമ്പ്യാരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ കെ പി പി നമ്പ്യാർ അവാർഡ് കൊച്ചി കപ്പൽശാല സിഎംഡി മധു എസ് നായർക്ക് സമ്മാനിച്ചു. ഐട്രിപ്പിൾ ഇ കേരള മുൻ ചെയർമാൻ ഡോ. സുരേഷ് നായർ പുരസ്‌കാരം കൈമാറി.
അമർനാഥ് രാജ ഹ്യുമാനിറ്റേറിയൻ ടെക്നോളജി അവാർഡ് ഛണ്ഡീഗഢ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മൻപ്രീത് സിങ് മന്നയ്ക്ക് ലഭിച്ചു. 75,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. ഈ വിഭാഗത്തിൽ ഐഐടി ഖരഗ്പൂർ പ്രൊഫ. ശ്രീഷേന്ദു ഡെക്ക് പ്രത്യേക പരാമർശത്തിന് അർഹനായി. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും സമ്മാനിച്ചു.
ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ സർവീസിലെ വി ശോഭനയ്ക്ക് ഔട്ട്‌സ്റ്റാൻഡിങ് വുമൺ എൻജിനിയർ അവാർഡും കോഴിക്കോട് എൻഐടിയിലെ പ്രൊഫ. എസ് എം സമീറിന് മികച്ച അധ്യാപകനുള്ള അവാർഡും ലഭിച്ചു. ഇൻഡസ്ട്രി അക്കാദമിക സഹകരണത്തിനുള്ള അവാർഡ് ടാറ്റാ എലക്സിക്കാണ്. ഫ്രണ്ട് ഓഫ് ഐട്രിപ്പിൾ ഇ അവാർഡ് സി-ഡാക്ക് തിരുവനന്തപുരത്തിനും മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് കൊച്ചിക്കും ലഭിച്ചു. ഐട്രിപ്പിൾ ഇ കേരള ഘടകം വളന്റിയർ അവാർഡുകളും സമ്മാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..