26 December Thursday

2 ‌വിമാനംകൂടി എത്തി; ഇന്ന്‌ 3 എണ്ണം

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020


കൊച്ചി
കോവിഡ്‌ മൂലം വിദേശത്ത്‌ കുടുങ്ങിയ പ്രവാസികളുമായി രണ്ട്‌ വിമാനംകൂടി ചൊവ്വാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ദമാം–- കൊച്ചി വിമാനം 143 യാത്രക്കാരുമായി 8.30നും കോലാലംപുരിൽനിന്നുള്ള വിമാനം 197 യാത്രക്കാരുമായി 10.15നും കൊച്ചിയിലെത്തി. ദമാമിൽനിന്ന്‌ കേരളത്തിലേക്കുള്ള രണ്ടാമത്തെ വിമാനമാണിത്‌. ബുധനാഴ്ച മൂന്ന്‌ വിമാനങ്ങൾ കൊച്ചിയിലെത്തും. ലണ്ടൻ–-കൊച്ചി വിമാനം രാവിലെ 6.45നും ദുബായ്‌–-കൊച്ചി വിമാനം വൈകിട്ട്‌ 6.25നും മനില–-കൊച്ചി വിമാനം രാത്രി 11നും കൊച്ചിയിലെത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top