കരുമാല്ലൂർ
തരിശുരഹിത കരുമാല്ലൂരിനായി പഞ്ചായത്തിന്റെയും പാടശേഖരസമിതിയുടെയും നേതൃത്വത്തിൽ ടികെ റോഡിനുസമീപമുള്ള വയലിൽ കൃഷി തുടങ്ങി. കലക്ടർ എൻ എസ് കെ ഉമേഷ് ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അധ്യക്ഷയായി. പഞ്ചായത്തിൽ ആയിരത്തോളം ഏക്കറിലാണ് ഇപ്പോൾ കൃഷിയുള്ളത്. 100 ഏക്കറോളം വർഷങ്ങളായി തരിശായി കിടക്കുകയാണ്. വില്ലേജ്, പഞ്ചായത്ത് രേഖകളിൽ ഉടമകളെ കണ്ടെത്താനാകുന്നില്ല. ഇതിനായി റവന്യു വിഭാഗത്തിന്റെ സേവനങ്ങൾ നൽകുമെന്ന് കലക്ടർ പറഞ്ഞു. തരിശുരഹിത കേരളത്തിന്റെയും ‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതിയുടെയും ഭാഗമായി അനുയോജ്യമായ എല്ലായിടങ്ങളിലും കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ് പാടശേഖരസമിതി.
ജില്ലാപഞ്ചായത്ത് അംഗം കെ വി രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, കരുമാല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, കൃഷി ഓഫീസർ എൽസ ഗെയിൽസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..